കോഴിക്കോട്: എലിപ്പനി ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഈ വര്‍ഷം 72 പേര്‍ മരിച്ചതായി സ്ഥിരീകരിച്ചു. കഴിഞ്ഞ രണ്ടുമാസത്തിനിടെ 50 പേരാണ് മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്കിടെ മരിച്ചത്.

എലിപ്പനി ബാധിതരായ 29 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. ഇതില്‍ 20 പേരുടെ നില ഗുരുതരമാണെന്ന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ സി. രവീന്ദ്രന്‍ പറഞ്ഞു.