തിരുവനന്തപ്പുരം: എലിപ്പനി ബാധിച്ച് സംസ്ഥാനത്ത് ഇന്ന് നാലു പേര്‍ മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മൂന്ന് പേരും തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ഒരാളുമാണ് മരിച്ചത്.

മലപ്പുറം വെട്ടം സ്വദേശി കുറുമ്പ (60), കോഴിക്കോട് വെസ്റ്റ് ഹില്‍ സ്വദേശിനി രാധ (65), കുരാച്ചുണ്ട് സ്വദേശിനി മാധവി (64) എന്നിവരാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മരിച്ചത്. പാലക്കാട് ഒറ്റപ്പാലം മീറ്റ്‌ന സ്വദേശി കുമാരന്‍ (50) ആണ് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ മരിച്ചത്.