Categories

പെറ്റമ്മ നോക്കിയില്ലെങ്കില്‍ പോറ്റമ്മ നോക്കും: റസൂല്‍ പൂക്കുട്ടി

കോട്ടയം: പത്മ അവാര്‍ഡ് സംസ്ഥാന സര്‍ക്കാര്‍ നാമ നിര്‍ദേശം നല്‍കാതെ തന്നെ തനിക്ക് ലഭിച്ചപ്പോള്‍ പെറ്റമ്മ നോക്കിയില്ലെങ്കിലും പോറ്റമ്മ നോക്കുമെന്ന ചൊല്ലാണ് ഓര്‍മ്മ വന്നതെന്ന് ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി. ഒളിമ്പിക്‌സ് ജോതാവായ ബോക്‌സിങ് താരം പത്മ അവാര്‍ഡില്‍ നിന്ന് ഒഴിവാക്കപ്പെട്ടത് എന്നെ ഏറെ വിഷമിപ്പിച്ചിട്ടുണ്ട്. ഞാനിനി എന്ത് ചെയ്യണമെന്നാണ് ആ താരം ചോദിച്ചത്. കമ്യൂണിസ്റ്റ്കാരനായ എന്റെ വാപ്പ ജീവിച്ചിരുന്നെങ്കില്‍ ഇതില്‍ ഏറെ വിഷമമുണ്ടാകുമായിരുന്നെന്നും റസൂല്‍ പൂക്കുട്ടി പറഞ്ഞു. മനോരമ ന്യൂസ് ചാനലിന്റെ നേരെ ചൊവ്വെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാന സര്‍ക്കാര്‍ എനിക്ക് അനുമോദനം സംഘടിപ്പിക്കാന്‍ തീരുമാനിച്ചതായി അനൗദ്യോഗികമായി പലരും അറിയിച്ചിരുന്നു. എന്നാല്‍ അങ്ങിനെയൊന്ന് പിന്നെ ഉണ്ടായില്ല. എനിക്ക് കിട്ടിയ ഓസ്‌കാര്‍ സിനിമാ മേഖലിയിലെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കെല്ലാം ലഭിച്ച അംഗീകാരമായാണ് ഞാന്‍ കരുതുന്നത്.

ആര്‍ക്കാണോ മാര്‍ക്കറ്റുള്ളത് അവരെ ഉപയോഗപ്പെടുത്തുകയാണ് സിനിമ ചെയ്യുന്നത്. അത്തരത്തില്‍ എന്നെ മലയാള സിനിമ ഉപയോഗപ്പെടുത്തിയിരിക്കാം. എന്നാല്‍ എന്റെ നേട്ടം വാണിജ്യാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ ഞാനൊരിക്കലും തയ്യാറായിട്ടില്ല. കോടികള്‍ വാഗ്ദാനവുമായി ഒരു ടെലിഫോണ്‍ കമ്പനി എന്നെ സമീപിച്ചിരുന്നു. എന്നാല്‍ അവരുമായുള്ള കൂടിക്കാഴ്ചയില്‍ ക്ഷുഭിതനായി എനിക്ക് ഇറങ്ങിപ്പോരേണ്ടി വന്നു.

എനിക്ക് ജീവിതത്തിലൊരിക്കലും വംശീയമായ പ്രശ്‌നം അഭമുഖീകരിക്കേണ്ടി വന്നിട്ടില്ല. പൊതു ജീവിതത്തില്‍ അത്തരത്തിലൊരു വിവേചനം ഉണ്ടായിട്ടില്ലെന്നും റസൂല്‍ വ്യക്തമാക്കി.

One Response to “പെറ്റമ്മ നോക്കിയില്ലെങ്കില്‍ പോറ്റമ്മ നോക്കും: റസൂല്‍ പൂക്കുട്ടി”

  1. Mohammed

    rasool pukutty padma avard kittiyillankilum no problem namukk vendath kittan noku athinu vendi shramiku maranam athu marakkanda Qabr um

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.