സിറിയ: സിറിയന്‍ ഭരണാധികാരി ബഷര്‍ അല്‍ അസദിനെ സഹായിക്കാനായി തര്‍തോംസ് തുറമുഖം വഴി യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും സിറിയയിലെത്തുമെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചതായി സിറിയന്‍ സംയുക്ത സൈന്യനേതാവ് സലീം ഇദ്രിസ് അറിയിച്ചു.

Ads By Google

യുദ്ധവിമാനത്തിന്റെയും ഹെലികോപ്റ്ററിന്റെയും ഭാഗങ്ങള്‍ പ്രത്യേകം പെട്ടികളിലാക്കി റഷ്യന്‍കപ്പലില്‍ തുറമുഖം വഴി എത്തിക്കുമെന്നും തുടര്‍ന്ന് കൂട്ടിയോജിപ്പിച്ച്   ഉപയോഗിക്കുമെന്നും വിവരമുണ്ടെന്ന്് സലിം ഇദ്രിസ് വ്യക്തമാക്കി. റഷ്യന്‍ കപ്പലിനെ സ്വതന്ത്രസൈന്യം ആക്രമിച്ചു കീഴ്‌പ്പെടുത്തും.

ഭരണകൂടത്തെ പിന്തുണയ്ക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല. അവരുടെ കപ്പലുകളും വിമാനങ്ങളും ഞങ്ങളുടെ ആക്രമണ ലക്ഷ്യമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബഷര്‍ അല്‍ അസദിനെ വിചാരണ ചെയ്യണമെന്ന ആവശ്യത്തില്‍ നിന്ന് വിട്ടുവീഴ്ചക്ക് തയ്യാറാണെന്നും,ബഷര്‍ അധികാരം വിട്ട്‌പോകണമെന്നും സിറിയന്‍ പ്രതിപക്ഷ സഖ്യത്തിന്റെ ഔദ്യോഗിക വക്താവ് വലീദ് ബനിയ് അറിയിച്ചിട്ടുണ്ട്.

എന്നാല്‍  ആയിരക്കണക്കിനാളുകള്‍ കൊല്ലപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്തിരിക്കെ സിറിയന്‍ ജനതയെ തൃപ്തിപ്പെടുത്താന്‍ ഞങ്ങള്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വിദേശ ഇടപെടലിനെ അവരും അംഗീകരിക്കുന്നില്ലെന്നും എന്നാല്‍ സ്വതന്ത്രസൈന്യത്തിന് ആയുധം നല്‍കിയുള്ള പിന്തുണയാണ് ഈ ഘട്ടത്തില്‍ ആവശ്യം, എന്നാല്‍ കൂട്ടകൊലകള്‍ തുടര്‍ന്നാല്‍ ഐക്യരാഷ്ട്രസഭ മുഖേന വിദേശ ഇടപെടലിന്റെ സാധ്യതയെ തള്ളിക്കളയാനാവില്ലെന്നും വലീദ് ബനിയ് പറഞ്ഞു.