സ്ലം ഡോഗ് മില്ലനെയര്‍ എന്ന ചിത്രത്തിലൂടെ സൗണ്ട് മിക്‌സിങിന് ഓസ്‌കാര്‍ നേടി ഇന്ത്യയുടെ അഭിമാനമായി മാറിയ റസൂല്‍ പൂക്കുട്ടി സംവിധായകനാകുന്നു. റസൂലിന്റെ ചിത്രത്തില്‍ അമിതാഭ് ബച്ചനായിരിക്കും നായകന്‍.
ചിത്രത്തെക്കുറിച്ച് വിശദീകരണം നല്‍കാന്‍ റസൂല്‍ പൂക്കുട്ടി വിസമ്മതിച്ചു. എങ്കിലും മകന്‍ അച്ഛന്‍ ബന്ധമാണ് കഥാതന്തു എന്നാണ് വിവരങ്ങള്‍.
‘എന്റെ ഏറെ നാളത്തെ ആഗ്രമാണിത് റസൂല്‍. ഡയറക്ടറാകണമെങ്കില്‍ ഞാന്‍ ശബ്ദമിശ്രണത്തെ മാറ്റിനിര്‍ത്തി മുഴുവനായും സംവിധാനത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കണം. ഇപ്പോള്‍ സ്ലം ഡോഗ് മില്ലനെയറിനുശേഷമുള്ള എന്റെ ഏറ്റവും വലിയ പ്രോജക്ടിലാണ്’. റസുല്‍ പൂക്കുട്ടി പറയുന്നു.
‘ദ ബെസ്റ്റ് എക്‌സോട്ടിക് മാരിഗോള്‍ഡ് ഹോട്ടല്‍’ എന്ന ചിത്രത്തിന്റെ ശബ്ദമിശ്രണവുമായി ബന്ധപ്പെട്ട് റസൂല്‍ ഇപ്പോള്‍ തിരക്കിലാണ്. ഈ ചിത്രത്തിനു ശേഷമേ എന്തായാലും റസൂല്‍ പുക്കുട്ടി സംവിധാനം തുടങ്ങുകയുള്ളു.