ന്യൂദല്‍ഹി: വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ വിങ് എ.ഡി.ജി.പി ആര്‍.ശ്രീലേഖയ്ക്ക് അതിവിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡല്‍.

Ads By Google

ഇതുള്‍പ്പടെ 23 മലയാളികള്‍ക്ക് രാഷ്ട്രപതിയുടെ പോലീസ് മെഡല്‍ ലഭിക്കും.  സ്തുത്യര്‍ഹ സേവനത്തിന് ഏഴ് മലയാളി ഉദ്യോഗസ്ഥര്‍ക്ക് രാഷ്ട്രപതിയുടെ മെഡല്‍ ലഭിച്ചു.

Subscribe Us:

പരമവിശിഷ്ട സേവനത്തിന് രണ്ട് മലയാളി സി.ആര്‍.പി.എഫ് ജവാന്‍മാരും സ്തുത്യര്‍ഹ സേവനത്തിനുള്ള മെഡലിന് രണ്ട് മലയാളി ജയില്‍ ഉദ്യോഗസ്ഥരും അര്‍ഹരായി.

തിരുവനന്തപുരം പോലീസ് ആസ്ഥാനത്തെ എ.ഐ.ജി പി. അശോക് കുമാര്‍, കൊച്ചി സിറ്റി ട്രാഫിക് എസിപി വി.എം മുഹമ്മദ് റഫീഖ്, ഇടുക്കി നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി വി. വിജയന്‍, കോട്ടയം നാര്‍ക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പി എം.ജെ മാത്യു, വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ ഡയറക്ടറേറ്റ് സതേണ്‍ റേഞ്ച് ഡിവൈഎസ്പി ആര്‍. സുകേശന്‍, വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ സതേണ്‍ റേഞ്ച് എസ്‌ഐ സി.കെ ചന്ദ്രന്‍, വളാഞ്ചേരി എഎസ്‌ഐ കെ സുരേന്ദ്രന്‍ എന്നിവര്‍ക്കാണ് മെഡലുകള്‍ ലഭിച്ചത്.

പരമവിശിഷ്ട സേവനത്തിന് സിആര്‍പിഎഫ് കോണ്‍സ്റ്റബിള്‍മാരായ എസ് ശ്രീനു, എം.വി അസീസ് എന്നിവര്‍ അര്‍ഹരായി. ജയില്‍ ഉദ്യോഗസ്ഥരുടെ സ്തുത്യര്‍ഹ സേവനത്തിനുള്ള മെഡലിന് തലശേരി അസിസ്റ്റന്റ് ജയിലര്‍ സി.കെ ബാബുരാജ്, വിയ്യൂര്‍ അസിസ്റ്റന്റ് ജയിലര്‍ കെ.ജെ തോമസ് എന്നിവര്‍ അര്‍ഹരായി.