സ്പോര്‍ട്സ് ഡെസ്‌ക്
സ്പോര്‍ട്സ് ഡെസ്‌ക്
Cricket
അഫ്ഗാനില്‍ ക്രിക്കറ്റ് മത്സരത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട സുഹൃത്തിന് ആദരാഞ്ജലിയര്‍പ്പിച്ച് റാഷിദ് ഖാന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Monday 21st May 2018 12:46pm

അഫ്ഗാനിലെ ജലാലാബാദില്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലുണ്ടായ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലിയര്‍പ്പിച്ച് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ അഫ്ഗാന്‍ താരം റാഷിദ് ഖാന്‍. എട്ടുപേരായിരുന്നു ജലാലാബാദിലെ നന്‍ഗ്രാഹര്‍ സ്റ്റേഡിയത്തിലുണ്ടായ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടിരുന്നത്. ഇതില്‍ ടൂര്‍ണമെന്റിന്റെ സംഘാടകനായ ഹിദായത്തുള്ള സാഹിറും ഉണ്ടായിരുന്നു.

റാഷിദ് ഖാന്റെ ജന്മനാടാണ് നന്‍ഗ്രാഹര്‍താലിബാന്റെ ശക്തി കേന്ദ്രമായ നന്‍ഗ്രാഹറില്‍ ഭീകരവാദത്തിനെതിരായാണ് സാഹിറിന്റെ നേതൃത്വത്തില്‍ നൈറ്റ് ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചിരുന്നത്.

ഗുജറാത്തില്‍ ദളിത് ഫാക്ടറി ജീവനക്കാരനെ കെട്ടിയിട്ട് അടിച്ചുകൊന്നു

അദ്ദേഹത്തിന്റെ നഷ്ടം നികത്താനാവാത്തതാണ്. നന്‍ഗ്രാഹര്‍ നഗരത്തെ തിളങ്ങുന്ന നഗരമാക്കാന്‍ പ്രയത്‌നിച്ചയാളായിരുന്നു സാഹിറെന്ന് റാഷിദ് ഖാന്‍ പറഞ്ഞു. ആക്രമണത്തെ അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഷഫീഖ് സ്റ്റാനിക്‌സായിയും അപലപിച്ചിരുന്നു.

റോക്കറ്റുകള്‍ ഉപയോഗിച്ച് മൂന്നു തവണയാണ് ഭീകരവാദികള്‍ സ്‌റ്റേഡിയത്തിലേക്ക് ആക്രമണം നടത്തിയിരുന്നത്.

നന്‍ഗ്രാഹറില്‍ ജനിച്ച റാഷിദ് ഖാന്റെ കുടുംബം അഫ്ഗാന്‍ യുദ്ധത്തെ തുടര്‍ന്ന് പാകിസ്ഥാനിലേക്ക് താമസംമാറിയിരുന്നു. പിന്നീട് വീണ്ടും അഫ്ഗാനില്‍ തിരിച്ചെത്തുകയാണുണ്ടായത്.

Advertisement