മെല്‍ബണ്‍: ഇന്ത്യക്കാര്‍ക്കെതിരേ വംശീയാധിക്ഷേപം നടത്തുന്ന ഈ-മെയില്‍ പ്രചരിപ്പിച്ചതിന് ആസ്‌ട്രേലിയയില്‍ നാലു പോലീസുകാര്‍ പിടിയിലായി. സംഭവവുമായി ബന്ധപ്പെട്ട് മറ്റു 15 പേര്‍ക്കെതിരേ നടപടിയെടുക്കാനും ആസ്‌ട്രേലിയന്‍ പോലീസ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

പിടിയിലായവരില്‍ ഒരാളെ പദവിയില്‍ നിന്നും തരംതാഴ്ത്തിയിട്ടുണ്ട്. മറ്റു നാലുപേര്‍ക്ക് 3000 ഡോളര്‍ പിഴയും 12 മാസത്തെ നല്ലനടപ്പിനും ശിക്ഷിച്ചിണ്ടുണ്ട്. വിഷയം ആസ്‌ട്രേലിയന്‍ പോലീസിലെ അച്ചടക്ക സമിതിയാണ് അന്വേഷിക്കുന്നത്.

Subscribe Us:

വംശീയാഘധിക്ഷേപം പ്രചരിപ്പിക്കുന്ന ഈ-മെയിലിനെതിരേ നടപടിയെടുക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. സംഭവത്തെത്തുടര്‍ന്ന് ആസ്‌ട്രേലിയന്‍ ഹൈക്കമ്മീഷണര്‍ പീറ്റര്‍ വര്‍ഗ്ഗീസിനെ കഴിഞ്ഞദിവസം വിദേശകാര്യമന്ത്രാലയം വിളിച്ചുവരുത്തിയിരുന്നു.