റാസ് അല്‍ ഖൈമ: റാസ് അല്‍ ഖൈമ പ്രസിഡന്റ് ഷെയ്ക്ക് സക്കര്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി അന്തരിച്ചു. 90 വയസായിരുന്നു. കഴിഞ്ഞ 60 വര്‍ഷമായി റാസ് അല്‍ ഖൈമയുടെ ഭരണാധികാരിയാണ് ഖാസിമി.

കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇദ്ദേഹം അസുഖം ബാധിച്ച് കിടപ്പിലായിരുന്നു. നിര്യാണത്തില്‍ യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് ഖലിഫ ബിന്‍ സായിദ് അല്‍ നഹ്യാനും മറ്റ് ഭരണാധികാരികളും അനുശോചനം അറിയിച്ചു. യു.എ.ഇ യില്‍ ബുധനാഴ്ച മുതല്‍ ഒരാഴ്ചത്തെ ദുഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.