വിംബിള്‍ഡണ്‍: സ്പാനീഷ് സൂപ്പര്‍താരം റാഫേല്‍ നദാലിന്റെ വിംബിള്‍ഡണ്‍ കിരീടമോഹങ്ങളെ പരിക്ക് തകര്‍ക്കുമോ? ലോകം മുഴുവനുള്ള നദാല്‍ ആരാധകരെല്ലാം ടെന്‍ഷനിലാണ്.

യുവാന്‍ മാര്‍ട്ടിന്‍ ഡെല്‍പെട്രോയ്‌ക്കെതിരായ നാലാം റൗണ്ട് മത്‌സരത്തിനിടയ്ക്കാണ് നദാലിന്റെ ഇടതുകാല്‍പാദത്തിന് പരിക്കേറ്റത്. പാദത്തിന്റെ എം. ആര്‍. ഐ സ്‌കാനിന്റെ റിസല്‍ട്ടു വന്നതിനുശേഷമെ നദാല്‍ തുടര്‍ന്ന് കളിക്കുമോയെന്ന് തീരുമാനിക്കൂ.

പെട്രോയുമായുള്ള മത്‌സരത്തിലെ ആദ്യസെറ്റ് മുതല്‍ പരിക്ക് അദ്ദേഹത്തെ അലട്ടിയിരുന്നു. ആദ്യ സെറ്റിനിടയ്ക്ക് നദാല്‍ രണ്ടുതവണ ട്രെയിനറുടെ സഹായം തേടിയിരുന്നു. ഇടതു പാദത്തിനു നല്ലവേദനയുണ്ടെന്നും ക്വാര്‍ട്ടറിനു മുന്‍പ് പരിക്ക് ഭേദമാകുമോയെന്ന കാര്യത്തില്‍ തനിക്ക് ആശങ്കയുണ്ടെന്നും നദാല്‍ പറഞ്ഞു.

അമേരിക്കയുടെ മാര്‍ഡി ഫിഷിനെയാണ് ക്വാര്‍ട്ടറില്‍ നദാലിനു നേരിടേണ്ടത്. നിലവിലെ വിംബിള്‍ഡണ്‍ ചാംമ്പ്യനാണ് അദ്ദേഹം.