മുംബൈ: സ്ത്രീപീഡനത്തിന്റെ പേരില്‍ ആരോപണവിധേയനായ എന്‍.സി.പി എം.എല്‍.എയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. പച്ചോറയില്‍ നിന്നുള്ള ദിലിപ് വാഗിനെയാണ് പുറത്താക്കിയത്.

ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസിലെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നാണ് ദിലിപിനെതിരെയുള്ള ആരോപണം. എം.എല്‍.എയുടെ പേര്‍സണല്‍ അസിസ്റ്റന്റിനെതിരേയും പീഡനത്തിന് കേസ് എടുത്തിട്ടുണ്ട്,

രണ്ടുതവണ എം.എല്‍.എയായ പാര്‍ട്ടിയുടെ നേതാവ് ഓംകാര്‍ അപ്പാ വാഗിന്റെ മകനാണ് ദിലിപ്.