ഐസ്വാള്‍: മിസോറാമിലെ മാമിത് ജില്ലയില്‍ യുവതിയെ ബലാത്സംഗം ചെയ്യുകയും സുഹൃത്തിനെ കൊലപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ രണ്ട് ബി.എസ്.എഫ് ജവാന്മാരെ പൊലീസ് അറസ്റ്റ് ചെയ്തു. സില്‍സുരിയില്‍ ഇവരെ പോസ്റ്റ് ചെയ്ത സ്ഥലത്ത് നിന്നാണ് അറസ്റ്റ് ചെയ്തതെന്ന് മാമിത് പൊലീസ് സുപ്രണ്ട് നാരായണന്‍ ഥാപ പറഞ്ഞു.

ബി.എസ്.എഫ് 181 ബറ്റാലിയനില്‍പെട്ട ഇവരെ അറസ്റ്റ് ചെയ്യുന്നത് ബി.എസ്.എഫ് നേരത്തെ തടഞ്ഞിരുന്നുവെന്ന് ഥാപ പി.ടി.ഐയോട് പറഞ്ഞു. കേസില്‍ ജില്ലാ കോടതി. ഇവര്‍ക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു.


Read more:  ‘പാപത്തിന്റെ കറ നിങ്ങളുടെ കരങ്ങളിലുമുണ്ട്’; ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെ ആഘോഷമാക്കിയവര്‍ നരേന്ദ്രമോദിയും കേന്ദ്രമന്ത്രിമാരും പിന്തുടരുന്നവര്‍


ജൂലൈ 16നാണ് ബി.എസ്.എഫ് ജവാന്മാര്‍ യുവതിയെ ബലാത്സംഗം ചെയ്തത്. പീഡനത്തിനിടെ യുവതിയുടെ മുഖത്ത് ഇവര്‍ ആസിഡ് ഒഴിക്കുകയും ചെയ്തിരുന്നു.

മുള പറയ്ക്കാനായി വനത്തില്‍ പോയതായിരുന്നു യുവതികള്‍. സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെട്ടെങ്കിലും സുഹൃത്തിന്റെ മൃതദേഹം ജൂലൈ 22ന് വനത്തില്‍ നിന്നും ലഭിച്ചിരുന്നു.