എഡിറ്റര്‍
എഡിറ്റര്‍
കലാഭവന്‍ മണിയുടെ പാഡിയില്‍ വെച്ച് യുവതിയെ പീഡിപ്പിച്ചെന്നാരോപണം; യുവാവ് പൊലീസ് കസ്റ്റഡിയില്‍
എഡിറ്റര്‍
Tuesday 16th May 2017 4:02pm

ചാലക്കുടി: അന്തരിച്ച നടന്‍ കലാഭവന്‍ മണിയുടെ ഔട്ട് ഹൗസായ പാടിയില്‍ വെച്ച് യുവാവ് ലൈംഗികമായി പീഡിപ്പിച്ചതായി യുവതിയുടെ പരാതി.

സിനിമയില്‍ അഭിനയിക്കാന്‍ അവസരം നല്‍കാമെന്ന് വിശ്വസിപ്പിച്ച് തന്നെ അവിടെ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതി പരാതിയില്‍ പറയുന്നത്.

ഏപ്രില്‍ 29ന് നല്‍കിയ പരാതിയില്‍ തൃശൂര്‍ സ്വദേശിയായ യുവാവിനെതിരെ പൊലീസ് കേസെടുത്തു. പരാതിയുടെ അടിസ്ഥാനത്തില്‍ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.


Dont Miss ഇത് ബേബി ശാലിനി ; അല്ല ബേബി ഓഫ് ശാലിനി; അനൗഷ്‌ക അജിത്തിന്റെ പുതിയ ഫോട്ടോകള്‍ വൈറലാകുന്നു 


എന്നാല്‍ യുവതി പറഞ്ഞതിലെ സത്യാവസ്ഥ പരിശോധിച്ചു കൊണ്ടിരിക്കുകയാണെന്നും ഇതിന് ശേഷമേ തുടര്‍നടപടികളിലേക്ക് കടക്കൂയെന്നും പൊലീസ് അറിയിച്ചു.


Also Read ‘രണ്ടു വയസുള്ള മകനെ മടിയില്‍ കിടത്തി ദിവസം മുഴുവന്‍ ഓട്ടോ ഓടിക്കുന്ന അച്ഛന്‍’ മുഹമ്മദ് സയ്യിദിനെയും കുടുംബത്തെയും ചേര്‍ത്തുപിടിച്ച് മുംബൈ ജനത 


മണിയുടെ മരണശേഷം പാഡി കാണുന്നതിനായി നിരവധി പേരാണ് എത്തുന്നത്. ഇവിടെ വച്ചാണ് തന്നെ യുവാവ് ലൈംഗികമായി ഉപയോഗിച്ചതെന്ന് തൃശൂര്‍ റൂറല്‍ എസ്പിക്ക് നല്‍കിയ പരാതിയില്‍ യുവതി പറയുന്നു.

പാഡിയില്‍ വെച്ച് ബോധരഹിതനായതിനെ തുടര്‍ന്നാണ് മണിയെ ആശുപത്രിയിലെത്തിക്കുന്നതും മരണം സംഭവിക്കുന്നതും. മണിയുടെ വിശ്രമകേന്ദ്രംകൂടിയായിരുന്നു വീടിന് സമീപമുള്ള പാഡി.

Advertisement