എഡിറ്റര്‍
എഡിറ്റര്‍
ദല്‍ഹിയില്‍ പുതുവത്സരാഘോഷത്തിടെ വീണ്ടും മാനഭംഗം
എഡിറ്റര്‍
Wednesday 2nd January 2013 12:56am

ന്യൂദല്‍ഹി: ദല്‍ഹിയില്‍ വീണ്ടും കൂട്ടമാനഭംഗം. പുതുവത്സരാഘോഷത്തിനിടെ പതിനേഴ്കാരിയാണ് കൂട്ടമാനഭംഗത്തിന് ഇരയായത്. ചാറ്റിങ്ങിലൂടെ പരിചയപ്പെട്ട കുട്ടിയെ പുതുവത്സര ആഘോഷത്തിനിടെയാണ് പീഡിപ്പിച്ചത്.

Ads By Google

സംഭവത്തില്‍ രണ്ട് ഐ.ടി പ്രൊഫഷണലുകള്‍ പിടിയിലായി. സംഭവം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഇവര്‍ ഭീഷണിപ്പെടുത്തിയിരുന്നതായി പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കി.

ദല്‍ഹിയില്‍ ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ കൂട്ടമാനഭംഗത്തിന് ഇരയായി പെണ്‍കുട്ടി മരിക്കാനിടയായ സംഭവത്തില്‍ രാജ്യവ്യാപകമായ പ്രതിഷേധം അരങ്ങേറുന്നതിനിടെയാണ് ദല്‍ഹിയില്‍ പുതുവത്സര ദിനത്തില്‍ പെണ്‍കുട്ടി കൂട്ടമാനഭംഗത്തിന് ഇരയാകുന്നത്

പുതുവത്സരദിനത്തില്‍ ബാംഗ്ലൂരിലും മൂന്ന് പീഡനക്കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. വ്യത്യസ്ത സംഭവങ്ങളിലായി ഏഴും അഞ്ചും വയസ്സുള്ള കുഞ്ഞുങ്ങളും 17 കാരിയായ വികലാംഗയും മാനഭംഗത്തിനിരയായതായി പോലീസ് അറിയിച്ചു.

ബാംഗ്ലൂര്‍ ഡി.ജെ ഹള്ളിയിലാണ് ഏഴ് വയസുകാരി മാനഭംഗത്തിന് ഇരയായത്. തിങ്കളാഴ്ച രാത്രി കുടുംബങ്ങളെല്ലാം ചടങ്ങില്‍ പങ്കെടുക്കുന്നതിനിടെ വീടിന് പുറത്ത് മറ്റ് കുട്ടികളോടൊപ്പം കളിക്കുകയായിരുന്ന കുട്ടിയെ മിഠായി കാണിച്ച് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി.

ദാവങ്കരെ ജില്ലയില്‍ ഹൊന്നള്ളി താലൂക്കിലാണ് അഞ്ചുവയസുകാരി മാനഭംഗത്തിനിരയായത്. ഇതുമായി ബന്ധപ്പെട്ട് ശിവരാജ് എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയെ മെക്ഗന്നി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മച്ചന ഹള്ളിയിലാണ് വികലാംഗയെ ലോറി െൈഡ്രവര്‍ പീഡിപ്പിച്ചത്. തിങ്കളാഴ്ച വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയി മാനഭംഗത്തിനിരയാക്കുകയായിരുന്നെന്നാണ് പരാതി. സംഭവത്തില്‍ പ്രകാശ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.

Advertisement