എഡിറ്റര്‍
എഡിറ്റര്‍
സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ കാരണം ഇന്ത്യയില്‍ നിന്നും വിദേശ വിദ്യാര്‍ത്ഥികല്‍ അകലുന്നു: നാന്‍സി പവല്‍
എഡിറ്റര്‍
Wednesday 20th November 2013 10:22am

Nancy-Powell

റാഞ്ചി: ഇന്ത്യയില്‍ സ്ത്രീകള്‍ക്കെതിരെ നിരന്തരം അതിക്രമം നടക്കുന്നത് കാരണം വിദേശ വിദ്യാര്‍ത്ഥികള്‍ അകലുന്നതായി യു.എസ് അംബാസിഡര്‍ നാന്‍സി പവല്‍.

ഇത്തരം സംഭവങ്ങള്‍ വിദേശ രാജ്യങ്ങളില്‍ ഇന്ത്യയുടെ പ്രതിച്ഛായ തകര്‍ക്കുന്നതായും നാന്‍സി പവല്‍ പറഞ്ഞു. ഇത് അമേരിക്കന്‍ വിദ്യാര്‍ത്ഥികളെ ഇന്ത്യയില്‍ നിന്നും അകറ്റുന്നതായും നാന്‍സി പവല്‍ പറഞ്ഞു.

ജാര്‍ഖണ്ഡിലെ സെന്റ് സേവ്യേഴ്‌സ് കോളേജില്‍ നടന്ന ചടങ്ങിനിടെയായിരുന്നു നാന്‍സി പവലിന്റെ പരാമര്‍ശം. യു.എസ് വിദ്യാര്‍ത്ഥികള്‍ എന്തുകൊണ്ട് പഠനത്തിനായി ഇന്ത്യയില്‍ എത്തുന്നില്ല എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അവര്‍.

നാന്‍സി പവലിന്റെ നിരീക്ഷണത്തോട് ഇന്‍സ്റ്റിറ്റിയൂട്ടിലെ വിദ്യാര്‍ത്ഥികളും യോജിച്ചു. പൊതുവഴിയില്‍ വെച്ച് തങ്ങളും അപമാനിക്കപ്പെടുന്നതായി വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

Advertisement