എഡിറ്റര്‍
എഡിറ്റര്‍
ബലാത്സംഗക്കേസ്: മൊഴി ആദ്യം മജിസ്‌ട്രേറ്റ് രേഖപ്പെടുത്തണമെന്ന് കേരളം
എഡിറ്റര്‍
Sunday 24th November 2013 10:39am

rape-2

ന്യൂദല്‍ഹി: ബലാത്സംഗക്കേസുകളില്‍ ഇരകളുടെയും  സാക്ഷികളുടെയും മൊഴി ആദ്യം മജിസ്‌ട്രേറ്റ്  രേഖപ്പെടുത്തണമെന്ന് കേരളം. ഇത്തരം കേസുകളില്‍ പോലീസ് ആദ്യം മൊഴി രേഖപ്പെടുത്തുന്നത് ഒഴിവാക്കണമെന്നും കേരളം ആവശ്യപ്പെട്ടു. ഇക്കാര്യത്തിലുള്ള സംസ്ഥാനത്തിന്റെ നിലപാട് കേരളം സുപ്രീം കോടതിയെ അറിയിച്ചു.

സി.ആര്‍.പി.സിയില്‍ ഭേദഗതി വരുത്തുന്നതിനെ കുറിച്ച് അഭിപ്രായമറിയിക്കാന്‍ സുപ്രീം കോടതി സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ഇതിനുള്ള മറുപടിയിലാണ് കേരളം തങ്ങളുടെ നിലപാട് അറിയിച്ചത്.

ബലാത്സംഗക്കേസുകളില്‍, ക്രിമിനല്‍ നടപടി ചട്ടം 161-ാം വകുപ്പ് പ്രകാരം പോലീസ് ആദ്യം മൊഴി രേഖപ്പെടുത്തുന്നത് ഒഴിവാക്കണം. ഇത്തരം കേസുകളില്‍ ഇരകളുടെയും സാക്ഷികളുടെയും മൊഴി മജിസ്‌ട്രേറ്റ് ആദ്യം രേഖപ്പെടുത്തണം.

മജിസ്‌ട്രേറ്റിന് നല്‍കുന്ന മൊഴി മുദ്രവച്ച കവറില്‍ സൂക്ഷിക്കണം. വിചാരണ വേളയില്‍ ഇത് തെളിവായി പരിഗണിക്കണമെന്നും കേരളം പരമോന്നത കോടതിയെ അറിയിച്ചു.

വിചാരണ വേളയില്‍ ഇരകളും സാക്ഷികളും വ്യാപകമായി മൊഴി മാറുന്നതിന്റെ അടിസ്ഥാനത്തിലാണ് കേരളത്തിന്റെ നിര്‍ദ്ദേശം. ക്രിമിനല്‍ നടപടി ചട്ടത്തില്‍ ഭേദഗതി കൊണ്ടുവരണമെന്നും വിചാരണ വേഗത്തിലാക്കാന്‍ കേന്ദ്ര നിയമം വേണമെന്നും കേരളം സുപ്രീം കോടതിക്കയച്ച മറുപടിയില്‍ നിര്‍ദ്ദേശിക്കുന്നുണ്ട്.

Advertisement