എഡിറ്റര്‍
എഡിറ്റര്‍
ഉറങ്ങിക്കിടന്ന മധ്യവയസ്‌കയെ ബലാത്സംഗം ചെയ്ത ആര്‍.എസ്.എസ് പ്രവര്‍ത്തകനെതിരെ കേസെടുത്തു
എഡിറ്റര്‍
Tuesday 14th February 2017 9:45am

rape

പേരാമ്പ്ര: വീട്ടില്‍ ഉറങ്ങിക്കിടന്ന മധ്യവയസ്‌കയെ ബലാത്സംഗം ചെയ്ത ആര്‍.എസ്.എസ് പ്രവര്‍ത്തകനെതിരെ കേസെടുത്തു. പേരാമ്പ്ര കല്ലോട് അങ്കണവാടിക്കടുത്ത് കേളോത്ത് ശരത് (26)നെതിരെയാണ് പേരാമ്പ്ര പൊലീസ് കേസെടുത്തത്.

തിങ്കളാഴ്ച പുലര്‍ച്ചെ 2.30ഓടെയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പണിതീരാത്ത വീടി്‌ന്റെ അടുക്കള ഭാഗത്തെ മുറിയില്‍ ഉറങ്ങിക്കിടന്ന മധ്യവയസ്‌കയെ ഇയാള്‍ ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു.

ഭര്‍ത്താവ് മരിച്ച സ്ത്രീ മകനും കുടുംബത്തിനുമൊപ്പമാണ് കഴിഞ്ഞിരുന്നു. അമ്മയുടെ നിലവിളി കേട്ട് ഉറങ്ങിക്കിടക്കുകയായിരുന്ന മകനും ഭാര്യയും ഓടിയെത്തിയതോടെ പ്രതി രക്ഷപ്പെടുകയായിരുന്നു.


Must Read: സ്‌ട്രോംഗ് റൂമില്‍ നിന്നും വോട്ടിംഗ് യന്ത്രങ്ങള്‍ മാറ്റാന്‍ ശ്രമിക്കുന്ന ഇലക്ഷന്‍ ഓഫീസര്‍മാര്‍ ; ഞെട്ടിക്കുന്ന വീഡിയോ പുറത്ത് വിട്ട് അരവിന്ദ് കെജരിവാള്‍ 


നേരത്തെ യുവതിയുടെ പരാതിയില്‍ പൊലീസ് കേസെടുക്കാന്‍ തയ്യാറാവാതിരുന്നത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. തിങ്കളാഴ്ച രാവിലെ തന്നെ സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയ യുവതിയെ മൊഴിയെടുക്കാതെ പൊലീസ് ആശുപത്രിയിലേക്ക് അയക്കുകയായിരുന്നു.

പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെത്തിയ യുവതിയെ പിന്നീട് മെഡിക്കല്‍ കോളജിലേക്കു റഫര്‍ ചെയ്യുകയായിരുന്നു. പ്രതി ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്.

Advertisement