കൊല്ലം: അഞ്ചര വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ സി.പി.ഐ.എം ബ്രാഞ്ച് സെക്രട്ടറിയ്‌ക്കെതിരെ കേസ്.

സി.പി.ഐ.എം കൊല്ലം ബീച്ച് സൗത്ത് ബ്രാഞ്ച് സെക്രട്ടറി ജോനകപ്പുറം കുതിരപ്പന്തി ജെ.ആര്‍.ആര്‍ നഗര്‍ സ്വദേശി മുഹമ്മദ് സാലിയുടെ പേരിലാണ് പള്ളിത്തോട്ടം പോലീസ് കേസെടുത്തത്. ഇയാള്‍ ഒളിവിലാണെന്ന് പോലീസ് പറഞ്ഞു. അയല്‍ വീട്ടില്‍ വിരുന്ന വന്ന പെണ്‍കുട്ടിയെ സാലി അനുനയരൂപത്തില്‍ വീട്ടില്‍ വിളിച്ചുകൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് പെണ്‍കുട്ടിയുടെ രക്ഷാകര്‍ത്താക്കള്‍ പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത് .

പീഡിപ്പിക്കാനുള്ള ശ്രമത്തെതുടര്‍ന്ന് പെണ്‍കുട്ടി ഭയന്ന് വിറച്ച് പുറത്തേക്ക് ഓടുകയായിരുന്നു. ബുധനാഴ്ചയായിരുന്നു സംഭവം നടന്നത്.