എഡിറ്റര്‍
എഡിറ്റര്‍
സരിതയുടെ പരാതിയിന്‍മേല്‍ അബ്ദുള്ളക്കുട്ടിക്കെതിരെ ബലാത്സംഗക്കേസ്
എഡിറ്റര്‍
Monday 10th March 2014 4:00pm

 

abdullakkutty-saritha

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പുകേസിലെ പ്രതി സരിത എസ് നായരുടെ പരാതിയിന്‍മേല്‍ അബ്ദുള്ളക്കുട്ടി എം.എല്‍.എക്കെതിരെ പോലീസ് കേസെടുത്തു.

ഐപിസി 376 പ്രകാരം ബലാത്സംഗക്കുറ്റത്തിനാണ് കേസെടുത്തിരിക്കുന്നത്. മാനഭംഗശ്രമം, ഭീഷണി, ശല്യം ചെയ്യല്‍ തുടങ്ങിയ കുറ്റങ്ങളാണ് അബ്ദുള്ളക്കുട്ടിക്കെതിരെ ചുമത്തിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം പോലീസ് സ്റ്റേഷനില്‍ എത്തിയെങ്കിലും സരിത പരാതി നല്‍കാതെ മടങ്ങുകയായിരുന്നു. അന്ന് രേഖാമൂലം പരാതി എഴുതിനല്‍കാന്‍ പോലീസ് ആവശ്യപ്പെട്ടെങ്കിലും സരിത തയ്യാറായിരുന്നില്ല.

അബ്ദുള്ളക്കുട്ടി തന്നോട് മോശമായി പെരുമാറിയെന്നും ഹോട്ടലിലേക്ക് ക്ഷണിച്ചെന്നും സരിത നേരത്തെ ആരോപിച്ചിരുന്നു. അബ്ദുള്ളക്കുട്ടിക്കെതിരെ ശക്തമായ തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും സരിത അവകാശപ്പെട്ടിരുന്നു.

Advertisement