എഡിറ്റര്‍
എഡിറ്റര്‍
ഏഴു വയസുകാരിയെ പീഡിപ്പിച്ചശേഷം രക്തസ്രാവം തടയാന്‍ പൂജാരി പഞ്ഞിക്കഷ്ണം തിരുകിക്കയറ്റി: പീഡനവിവരം പുറത്തറിയിക്കാതെ ബന്ധുക്കള്‍
എഡിറ്റര്‍
Saturday 18th February 2017 11:07am

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഏഴു വയസുകാരിയെ പീഡിപ്പിച്ചശേഷം രക്തസ്രാവം തടയാന്‍ പൂജാരി പഞ്ഞിക്കഷ്ണം തിരുകിക്കയറ്റി.

മൂന്നു മാസങ്ങള്‍ക്കുശേഷം സംഭവം തിരിച്ചറിയുന്നത്. തുടര്‍ന്ന് സമുദായത്തിന് മാനക്കേടാകുമെന്ന് ഭയന്ന് കുടുംബം വിവരം മൂടിവെക്കുകയായിരുന്നു.

കുറച്ചുനാള്‍ മുമ്പ് പെണ്‍കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചപ്പോള്‍ ശിശുരോഗ വിദഗ്ധനെ കാണിച്ചപ്പോഴാണ് പീഡനവിവരം അറിഞ്ഞത്.

ബ്രാഹ്മണസമുദായത്തില്‍ പെട്ട കുട്ടിയാണ് പീഡനത്തിന് ഇരയായത്. സമുദായത്തിന് മാനക്കേടാകുമെന്ന ഭയത്തില്‍ സംഭവം കുട്ടിയുടെ വീട്ടുകാര്‍ പുറത്തുപറയാതിരിക്കുകയായിരുന്നു.


Dont Miss പരാതി നല്‍കാന്‍ ധൈര്യം കാണിച്ച ഭാവനയെ അഭിനന്ദിക്കുന്നു: ആക്രമണം ബോളിവുഡ് ത്രില്ലറുകളെ അനുസ്മരിപ്പിക്കുന്നതെന്ന് ബിന്ദുകൃഷ്ണ


സാമൂഹിക പ്രവര്‍ത്തകയായ അശ്വതിയുടെ ഇടപെടലോടെയാണ് സംഭവം പുറത്തെത്തിയത്. അശ്വതി കുട്ടിയുടെ അമ്മയെ സന്ദര്‍ശിക്കുകയും പൊലീസിലും ബാലാവകാശ കമ്മീഷനിലും പരാതി നല്‍കുകയുമായിരുന്നു. തൊട്ടടുത്ത വീട്ടിലെ മുപ്പതുകാരനായ പൂജാരിയാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.

ഫോര്‍ട്ട് സിഐ ആണ് കേസ് അന്വേഷിക്കുന്നത്. പ്രതിയെ തിരിച്ചറിഞ്ഞതായാണു സൂചന. അതേസമയം, കേസില്‍നിന്നു പിന്‍മാറാന്‍ പ്രതിയുടെ ബന്ധുക്കള്‍ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ക്കു ലക്ഷങ്ങള്‍ വാഗ്ദാനം ചെയ്തതായും സൂചനയുണ്ട്.

സ്വന്തം കുഞ്ഞിനെ പീഡിപ്പിച്ചിട് അത് മറച്ചു വെക്കാന്‍ ഏതു സമുദായമാണ് ഇവിടെ പഠിപ്പിക്കുന്നതെന്ന് അശ്വതി ജ്വാല തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിക്കുന്നു.

Advertisement