എഡിറ്റര്‍
എഡിറ്റര്‍
കോഴിക്കോട് ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച ബി.ജെ.പി നേതാവ് 10 വയസുകാരിയായ സഹോദരിയേയും പീഡിപ്പിച്ചതായി റിപ്പോര്‍ട്ട്
എഡിറ്റര്‍
Saturday 19th August 2017 12:53pm

കോഴിക്കോട്: കുന്ദമംഗലത്ത് പ്രായപൂര്‍ത്തിയാവാത്ത ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച ബി.ജെ.പി നേതാവ്, പെണ്‍കുട്ടിയുടെ പത്ത് വയസുകാരിയായ സഹോദരിയെയും പീഡിപ്പിച്ചതായി റിപ്പോര്‍ട്ട്. സംഭവത്തില്‍ മുരളിയെയും പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിയെയും പൊലീസ് അറസ്റ്റ് ചെയ്തു.


Dont Miss പി.വി അന്‍വര്‍ നിര്‍മിച്ച ചെക്ക് ഡാം പൊളിച്ചുമാറ്റാന്‍ നിര്‍ദേശം


ശിവഗിരിയിലെ 16കാരിയായ ദളിത് വിദ്യാര്‍ത്ഥിനിയെ പിതാവ് പീഡിപ്പിച്ചു എന്ന റിപ്പോര്‍ട്ടായിരുന്നു ആദ്യം പുറത്ത് വന്നത്. എന്നാല്‍ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയുടെ സഹോദരിയേയും ഇയാള്‍ പീഡിപ്പിച്ചെന്ന് കണ്ടെത്തിയതായി റിപ്പോര്‍ട്ട് ചെയ്യുന്നു.

സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവ് ഉള്‍പ്പെടെ പത്തുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബി.ജെ.പിയുടെ സജീവ പ്രവര്‍ത്തകനായ മുരളിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.

കൂടാതെ ബാലുശേരി, കാക്കൂര്‍, താമരശേരി ഭാഗങ്ങളിലെ മറ്റ് പലര്‍ക്കും മുരളി പെണ്‍കുട്ടിയെ കാഴ്ചവച്ചു. വയനാട് സ്വദേശി രഞ്ചിത്ത്, മുസമ്മില്‍, ബൈജു, പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ തുടങ്ങി 10 പേരാണ് കേസിലെ പ്രതികള്‍.

ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ മുരളി തന്നെ തുടര്‍ച്ചയായി പീഡിപ്പിച്ചിരുന്നെന്നും പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു. പെണ്‍കുട്ടി പൊലീസിനും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്കും നല്‍കിയ പരാതിയിലായിരുന്നു അറസ്റ്റ്.

കോഴിക്കോട് നോര്‍ത്ത് എസിപി പൃഥ്വിരാജിന്റ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്. പെണ്‍കുട്ടിയെ പീഡിപ്പിച്ചവരുടെ എണ്ണം 10ല്‍ ഒതുങ്ങില്ലെന്നും കൂടുതല്‍ പേര്‍ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്നുമാണ് പൊലീസ് നിഗമനം.

Advertisement