എഡിറ്റര്‍
എഡിറ്റര്‍
ചങ്ങനാശ്ശേരിയില്‍ വീടിനുളളില്‍ ഉറങ്ങി കിടന്ന യുവതിയ്ക്ക് നേരെ പീഡന ശ്രമം
എഡിറ്റര്‍
Saturday 1st July 2017 4:47pm

കോട്ടയം: വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന ദളിത് യുവതിയ്ക്കു നേരെ പീഡനശ്രമം. ചങ്ങനാശ്ശേരിയിലാണ് സംഭവം. യുവതിയുടെ പരാതിയിന്‍ മേല്‍ കേസെടുത്ത പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

മോര്‍ക്കുളങ്ങര തൈപ്പറമ്പില്‍ വിനീഷെന്ന 26കാരനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്ന് പുലര്‍ച്ചയോടെ വീട്ടില്‍ അതിക്രമിച്ചു കയറിയ ഇയാള്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.


Also Read: ‘അമ്മ’യില്‍ പ്രധാന പദവികളിലെല്ലാമുള്ളത് ‘അച്ഛന്മാരാ’ണ്; ഈ സംഘടനയില്‍ സ്ത്രീകള്‍ക്ക് തുല്യതയും അവകാശങ്ങളുമുണ്ടെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?’; അമ്മയ്‌ക്കെതിരെ ആഞ്ഞടിച്ച് രഞ്ജിനി


പട്ടിക ജാതിക്കാര്‍ക്കെതിരെയുള്ള അതിക്രമം, ബലാത്സംഗം, ഭവനഭേദനം, എന്നീ വകുപ്പള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. അതേസമയം നേരത്തെ തന്നെ ക്രിമിനല്‍ കേസുകളില്‍ പ്രതിയാവുകയും കാപ്പ ചുമത്തപ്പെടുകയും ചെയ്തയാണ് വിനീഷെന്നാണ് പൊലീസ് അറിയിക്കുന്നത്.

Advertisement