എഡിറ്റര്‍
എഡിറ്റര്‍
ബലാത്സംഗ ശ്രമം: മൂന്ന് പട്ടാളക്കാര്‍ പിടിയില്‍
എഡിറ്റര്‍
Tuesday 5th November 2013 2:40pm

dont-rape

ഹൈദരാബാദ്: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചതിന് മൂന്ന് പട്ടാളക്കാര്‍ അറസ്റ്റിലായി. ഒരു ഹവീല്‍ദാറും രണ്ട് ജവാന്മാരുമാണ് അറസ്റ്റിലായത്.

17കാരിയായ പെണ്‍കുട്ടിയാണ് അക്രമത്തിനിരയായത്.

ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്.  ആണ്‍ സുഹൃത്തിനൊപ്പം പട്ടാള ക്യാമ്പിനരികില്‍ നില്‍ക്കുകയായിരുന്നു പെണ്‍കുട്ടി. സുഹൃത്തിനെ ഓടിച്ച് വിട്ടതിന് ശേഷം പട്ടാളക്കാര്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.

പിന്നീട് സുഹൃത്ത്് കുടുംബങ്ങളേയും പോലീസിനേയും വിവരമറിയിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ ആരോഗ്യ സ്ഥിതി സാധാണഗതിയില്‍ തന്നെയാണെന്നാണ് വിവരം.

Advertisement