അലഹബാദ് : അലഹബാദിനടുത്ത് ബാലിയ ജില്ലയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ്ക്ക് നേരെ പോലീസ് കോണ്‍സ്റ്റബിളിന്റെ പീഡനശ്രമം. വിവരമറിഞ്ഞ നടുക്കത്തില്‍ പെണ്‍കുട്ടിയുടെ അച്ഛന്‍ മരിച്ചു.

Subscribe Us:

വെള്ളിയാഴ്ച്ചയാണ് സംഭവം. ബാലിയ റിയോട്ടിയില്‍ വച്ച് ഗോപാല്‍ നഗര്‍ ഔട്ട്പോസ്റ്റിലെ കോണ്‍സ്റ്റബിള്‍ ആയ ധരം 15 വയസ്സുകാരി പെണ്‍കുട്ടിയെ പിന്തുടരുകയും ശല്യം ചെയ്യുകയുമായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടി കരഞ്ഞുകൊണ്ട് ഓടി.


Also Read: തോമസ് ചാണ്ടിയുടെയും പി.വി അന്‍വറിന്റെയും ഭൂമി കൈയേറ്റം തെളിഞ്ഞാല്‍ നടപടിയെടുക്കുമെന്ന് റവന്യൂ മന്ത്രി ചന്ദ്രശേഖരന്‍


കരച്ചില്‍ കേട്ടെത്തിയ നാട്ടുകാരാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. സംഭവം കേട്ടറിഞ്ഞ നടുക്കത്തില്‍ കുട്ടിയുടെ അച്ഛന്‍ മരണപ്പെടുകയും ചെയ്തു. പെണ്‍കുട്ടിയുടെ കുടുംബം നല്‍കിയ പരാതിയെ തുടര്‍ന്ന് യു.പി പോലീസ് ധരത്തിനെ അറസ്റ്റ് ചെയ്യുകയും സര്‍വീസില്‍ നിന്ന സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു.

യോഗി ആദിത്യനാഥ് സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം യുപിയില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ ക്രമാതീതമായി വര്‍ധിച്ചിട്ടുണ്ട്. പീഡനകേസുകള്‍ ഇരട്ടിയോളം കൂടി. കഴിഞ്ഞ മാര്‍ച്ച്-മെയ് മാസങ്ങള്‍ക്കിടയില്‍ മാത്രം 1138 പീഡനകേസുകളാണ് യുപിയില്‍ റിപ്പോര്‍ട്ട് ചെയ്തത്.