എഡിറ്റര്‍
എഡിറ്റര്‍
സിനിമയില്‍ നായികാ വേഷം വാഗ്ദാനം ചെയ്ത് ദന്തഡോക്ടറായ യുവതിയെ പീഡിപ്പിച്ച ഫോട്ടോഗ്രാഫര്‍ അറസ്റ്റില്‍
എഡിറ്റര്‍
Thursday 27th July 2017 12:28pm

തൃശൂര്‍: സിനിമയില്‍ നായികാ വേഷം വാഗ്ദാനം ചെയ്ത് ദന്തഡോക്ടറായ യുവതിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. സിനിമയില്‍ റോള്‍ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയും 33 ലക്ഷത്തോളം രൂപ തട്ടിയെടുക്കുകയും ചെയ്‌തെന്നാണ് പരാതി.


Dont Miss കോഴ; ബി.ജെ.പിയെ കൊണ്ട് എണ്ണിയെണ്ണി ഉത്തരം പറയിപ്പിക്കും; ഒരു എം.എല്‍.എ മാത്രമുള്ള കേരളത്തില്‍ ഇതാണ് അവസ്ഥയെങ്കില്‍ കൂടുതല്‍ പേരുണ്ടായിരുന്നെങ്കില്‍ കേരളത്തെ തീറെഴുതി കൊടുക്കുമായിരുന്നു: ചെന്നിത്തല


യുവനായകന്റെ ചിത്രത്തില്‍ അസിസ്റ്റന്റ് സ്റ്റില്‍ ഫൊട്ടോഗ്രഫറായിരുന്ന കൊടുങ്ങല്ലൂര്‍ സ്വദേശി വിന്‍സണ്‍ ലോനപ്പനെയാണ് എറണാകുളം നോര്‍ത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.

ഇപ്പോള്‍ തമിഴ് സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന യുവതിയാണു പീഡനത്തിനിരയായത്. സിനിമയില്‍ നായികാ വേഷം കിട്ടുന്നതിനു മന്ത്രവാദമടക്കമുള്ള ആഭിചാര ക്രിയകള്‍ നടത്തുന്നതിനും മറ്റുമായാണു യുവതിയില്‍നിന്ന് ഇയാള്‍ പണം ഈടാക്കിയതെന്നു പൊലീസ് പറഞ്ഞു.

Advertisement