എഡിറ്റര്‍
എഡിറ്റര്‍
ദീപികയ്‌ക്കൊപ്പം ഡിന്നര്‍ കഴിക്കാന്‍ റണ്‍വീര്‍ ചിലവാക്കിയത് 2 ലക്ഷം
എഡിറ്റര്‍
Monday 25th November 2013 4:57pm

ranveer-deeoika

രാം ലീലയില്‍ അഭിനയിക്കാന്‍ വന്നത് മുതല്‍ റണ്‍വീര്‍ കപൂര്‍ ദീപിക പദുകോണിന് പുറകേയാണെന്ന വാര്‍ത്തകള്‍ വന്നിട്ട് നാളുകള്‍ കുറേയായി. എന്നാല്‍ ഇത്രയും നാള്‍ അതൊക്കെ ചുമ്മാതാണെന്ന നിലപാടിലായിരുന്നു ഇരുവരും.

എന്നാല്‍ ഇരുവരേയും പറ്റിയുള്ള പുതിയ വാര്‍ത്തകള്‍ വരുമ്പോള്‍ കേള്‍ക്കുന്നതിലൊക്കെ വല്ല സത്യവുമുണ്ടോയെന്ന സംശയത്തിലാണ് ആരാധകര്‍.

രാം ലീലയുടെ വിജയം ആഘോഷിക്കാന്‍ നടത്തിയ പാര്‍ട്ടിയില്‍ റണ്‍വീര്‍ ദീപികയ്ക്ക് വേണ്ടി ചില്ലറ ഒരുക്കങ്ങളൊന്നുമല്ല നടത്തിയത് എന്നാണ് പുതിയ വാര്‍ത്ത.

പാര്‍ട്ടിയുടെ മൊത്തം ചിലവും നമ്മുടെ നായകന്‍ റണ്‍വീര്‍ വഹിച്ചു എന്നാണ് വാര്‍ത്ത. ദീപികയേയും റണ്‍വീറിനേയും ഒരുമിച്ച് കിട്ടുന്നതിനായി സിനിമയുടെ സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലി പെട്ടന്ന് തട്ടിക്കൂട്ടിയ ഡിന്നര്‍ പാര്‍ട്ടിയായിരുന്നു എന്നും പറയുന്നുണ്ട്.

സംഗതിയെന്തായാലും ദീപികയ്ക്ക് മുന്നില്‍ ആളാവാന്‍ വേണ്ടിയാണ് റണ്‍വീര്‍ ഇത്ര കനത്ത തുക നല്‍കാന്‍ തയ്യാറായതെന്ന് തീര്‍ത്ത് പറയുകയാണ് അസൂയക്കാര്‍.

രാംലീല വളരെ സ്‌പെഷ്യല്‍ ആയതിനാലാണ് ബില്‍ താന്‍ തന്നെ പേ ചെയ്തതെന്നാണ് റണ്‍വീറിന്റെ പക്ഷം.

Advertisement