ന്യൂദല്‍ഹി: ബോളിവുഡ് താരം രണ്‍വീര്‍ സിംഗ് ഷൂട്ടിംഗിനിടെ അപകടത്തില്‍പെട്ടു. ലൂതേര എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് രണ്‍വീര്‍ അപകടത്തില്‍പെടുന്നത്. തനിയ്ക്ക് അപകടം പറ്റിയതിനെ തുടര്‍ന്ന് ഷൂട്ടിംഗ് നിര്‍ത്തിവെയ്‌ക്കേണ്ടി വന്നതിലാണ് വിഷമമെന്ന് രണ്‍വീര്‍ പറഞ്ഞു.

ഒരു മലയുടെ മുകളില്‍ കയറുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് രണ്‍വീര്‍ അപകടത്തില്‍ പെടുന്നത്. രണ്ട് മൂന്ന് ടേക്ക് എടുത്തിട്ടും സീന്‍ ശരിയാകാത്തതിനെ തുടര്‍ന്ന് വീണ്ടും ഷൂട്ട് ചെയ്യുന്നതിനിടെ ബാലന്‍സ് തെറ്റി രണ്‍വീര്‍ വീഴുകയായിരുന്നു. സീന്‍ വേണ്ടത്ര ശരിയായില്ലെന്നും ഒന്നുകൂടി എടുക്കാമെന്ന് പറഞ്ഞതും രണ്‍ബീര്‍ തന്നെയായിരുന്നു. കാര്യമായ സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിരുന്നില്ല.

തന്റെ ശരീരമാസകലം വേദനയുള്ളതായി രണ്‍ബീര്‍ പറഞ്ഞു. അപകടം പറ്റിയ ഉടന്‍ തന്നെ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. പുറംഭാഗത്താണ് പരിക്ക് ഏറെയും പറ്റിയത്. തലയടിച്ചുവീഴാതിരുന്നത് വലിയ അപകടം ഒഴിവാക്കി. അസുഖം ഭേദമായ ഉടന്‍ തന്നെ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്ന് സംവിധായകന്‍ അറിയിച്ചു. വിക്രമാദിത്യ മോട്ട് വേനാണ് ലൂതേര സംവിധാനം ചെയ്യുന്നത്. വ്യത്യസ്തമായ ഒരു കഥാപാത്രത്തെയാണ് രണ്‍വീര്‍ അവതരിപ്പിക്കുന്നതെന്ന് സംവിധായകന്‍ അറിയിച്ചു.

Malayalam news

Kerala news in English