എഡിറ്റര്‍
എഡിറ്റര്‍
രാം ലീലയിലേത് ഞങ്ങള്‍ തമ്മിലുള്ള മികച്ച കെമിസ്ട്രി: രണ്‍വീര്‍, ദീപിക
എഡിറ്റര്‍
Wednesday 13th November 2013 6:07pm

ramleela

ഫേസ് ടു ഫേസ്/ റണ്‍വീര്‍ സിങ്, ദീപിക പദുകോണ്‍
മൊഴിമാറ്റം / ആര്യ രാജന്‍

സജ്ഞയ് ലീല ബന്‍സാലിയുടെ രാം ലീല എന്ന ചിത്രത്തെ കുറിച്ച് ഏറെ പ്രതീക്ഷയിലാണ് രണ്‍വീറും ദീപികയും. ചിത്രം വെള്ളിയാഴ്ച റിലീസിനൊരുങ്ങുമ്പോള്‍ ഇരുവര്‍ക്കും യാതൊരു ടെന്‍ഷനും ഇല്ല. തങ്ങളുടെ ജോഡി പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് ഇരുവരും. സിനിമയെ കുറിച്ചും സ്വകാര്യ ജീവിതത്തെ കുറിച്ചും രണ്‍വീറും ദീപികയും മനസുതുറക്കുന്നു.

രണ്‍വീറിനൊപ്പം രണ്‍ബീറിനെ കാണുമ്പോള്‍ ആളുകള്‍ കണ്‍ഫ്യൂസ്ഡ് ആവുന്നു? രണ്‍ബീറുമായി ഒരു മത്സരം നടക്കുന്നുണ്ടോ?

രണ്‍വീര്‍: തീര്‍ച്ചയായും. എന്നെയും രണ്‍ബീറിനേയും കാണുമ്പോള്‍ ആളുകള്‍ കണ്‍ഫ്യൂസ്ഡ് ആവാറുണ്ട്. പ്രത്യേകിച്ചും ഹിന്ദി സിനിമകള്‍ കാര്യമായി കാണാത്തവര്‍ക്കാണ് കണ്‍ഫ്യൂഷന്‍. ഒന്നാമത് ഞങ്ങളുടെ പേര് തമ്മില്‍ സാമ്യമുണ്ട്. രണ്‍ബീര്‍ യൂത്തിനേയാണ് യഥാര്‍ത്ഥത്തില്‍ പ്രതിനിധീകരിക്കുന്നത്. അദ്ദേഹത്തിന്റെ എല്ലാ സിനിമകളിലേയും പെര്‍ഫോമന്‍സ് മികച്ചതാണ്. അദ്ദേഹത്തോട് അങ്ങേയറ്റത്തെ ബഹുമാനവും ആദരവും ഉണ്ട്.

രാം ലീല എന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ ജോലികള്‍ നടന്നുകൊണ്ടിരിക്കുന്നു. ദീപികയുമായി അനവധി സെക്ഷ്വല്‍ സീനുകള്‍ ചിത്രത്തിലുണ്ടല്ലോ?

രണ്‍വീര്‍: പ്രൊമോഷനില്‍ കണ്ടതിനേക്കാളേറെ നിങ്ങള്‍ക്ക് അത് ചിത്രത്തില്‍ കാണാം. ചിത്രത്തിന്റെ ആദ്യ സ്‌ക്രിപ്റ്റ് ലഭിച്ചപ്പോള്‍ തന്നെ ഞാന്‍ മിസ്റ്റര്‍ ബന്‍സാലിയെ പോയി കണ്ടു. ചിത്രത്തില്‍ സെക്ഷ്വല്‍ രംഗങ്ങള്‍ കൂടുതലാണല്ലോ എന്ന് അദ്ദേഹത്തോട് ചോദിക്കുകയും ചെയ്തു. എന്നാല്‍ അത് ചിത്രത്തിന്റെ ഭാഗമാണെന്ന് തന്നെയായിരുന്നു അദ്ദേഹത്തിന്റെ വാദം. വളരെ അപരിഷ്‌കൃതവും കോപവുമുള്ള ആളുകള്‍ താമസിക്കുന്ന ഒരു മനോഹരമായ ലോകമായിരുന്നു അദ്ദേഹം എനിക്ക് മുന്നില്‍ തുറന്ന് തന്നെത്. എല്ലാത്തിനുമുപരി അങ്ങേയറ്റത്തെ പ്രൊഫഷണലായ ഒരു സഹതാരത്തെ കിട്ടിയതാണ് യഥാര്‍ത്ഥ ഭാഗ്യം. ദീപികയുടെ സ്ഥാനത്ത് മറ്റൊരാളായിരുന്നെങ്കില്‍ ഒരുപക്ഷേ ചിത്രം ഇത്ര പൂര്‍ണമാകുമായിരുന്നില്ല.

deepika-1ഇന്റിമേറ്റ് സീനുകള്‍ ഷൂട്ട് ചെയ്യുമ്പോള്‍ എന്തെങ്കിലും ഹാസ്യാസ്പദമായ സംഭവങ്ങള്‍ ഉണ്ടായിരുന്നോ ?

ദീപിക: ഏത് ഷോട്ട് ചെയ്യുന്നതിന് മുന്‍പും രണ്‍വീര്‍ സ്‌പ്രേ എടുത്ത് ഷൂവിന് അടിയിലും സോക്‌സിനു മേലേയും കാലിലും പുറത്തും ചെവിയുടെ താഴെയും അടിക്കും. ദുര്‍ഗന്ധം കളയാനാണ് ഇങ്ങനെ ചെയ്യുന്നത് എന്നാണ് പറയുന്നത്. വളരെ രസകരമായിരുന്നു അത് കാണാന്‍. അതുമാത്രമല്ല സെറ്റില്‍ വന്ന് പല്ലുതേക്കുകയും ചെയ്യുമായിരുന്നു.

രണ്‍വീര്‍: ഞാന്‍ മാത്രമല്ല കേട്ടോ ദീപികയും പെര്‍ഫ്യൂം ഉപയോഗിക്കും. ഒരു ചുംബന രംഗം ഷൂട്ട് ചെയ്യുന്ന സമയം എനിക്ക് നന്നായി ഓര്‍മയുണ്ട്. എല്ലാവരും അതിനെ കുറിച്ച് പറയുകയാണ്. ചുംബനരംഗം അവസാനിക്കുന്ന സമയത്ത് ഒരു ശബ്ദം കൂടി വരണം. എന്നാല്‍ ആളുകള്‍ ഞങ്ങളെ തന്നെ ഉറ്റുനോക്കുന്നതുകൊണ്ടായിരിക്കാം ആ സീന്‍ നന്നായി ചെയ്യാന്‍ സാധിച്ചില്ല. ഇത് കണ്ട് ബന്‍സാലി സര്‍ ചൂടായി. ആ സമയത്ത് ഞാനാണെങ്കില്‍ ടെന്‍ഷനായി. എല്ലാവരും അതൊരു വലിയ സംഭവമാക്കിയെടുത്തതുകൊണ്ട് എനിക്ക് ആ സീന്‍ നന്നായി ചെയ്യാന്‍ സാധിച്ചില്ല.

ദീപിക: ഇതൊരു പ്രത്യേക ചിത്രമാണ്. സീന്‍ ആവശ്യപ്പെടുന്ന ഇമോഷന്‍സ് ഷൂട്ട് കഴിഞ്ഞ് തിരിച്ച് വീട്ടിലെത്തുമ്പോഴും ഉണ്ടാകും. ആ സീനിന്റെ ഭാരവുമായാവും പിറ്റേ ദിവസം നമ്മള്‍ സെറ്റിലെത്തുക. രണ്ട് പേജില്‍ ആത്മഗതം തന്നെയാണ് തിരക്കഥയിലുള്ളത്. അതാണ് നമ്മള്‍ ആദ്യം ഷൂട്ട് ചെയ്യുക. ആ സീന്‍ കഴിഞ്ഞെന്ന് വിശ്വസിക്കാന്‍ തന്നെ ഏറെ ദിവസം വേണ്ടി വരും.

സഹതാരം എന്ന നിലയ്ക്ക് രണ്‍വീറും രണ്‍ബീറും എങ്ങനെ വ്യത്യസ്തമാകുന്നു?

ദീപിക: രണ്ട് പേരും തികച്ചും വ്യത്യസ്തരാണ്. ഞങ്ങളുടെ ജനറേഷനിലുള്ള മികച്ച രണ്ട് താരങ്ങളാണ് ഇരുവരും. രണ്‍വീര്‍ ബഹുമുഖ പ്രതിഭയാണ്. തന്റെ ആദ്യ ചിത്രം മുതല്‍ ആ കഴിവ് പ്രകടമാക്കാനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. അദ്ദേഹം സ്വന്തമായ ഒരു അഭിനയ ശൈലിയുള്ള ആളാണ്.

എന്നാല്‍ രണ്‍ബീറിന്റേത് മറ്റൊരു ശൈലിയാണ്. വലിയൊരു അധ്വാനമൊന്നും ഇല്ലാതെ തന്നെ അദ്ദേഹത്തിന് അഭിനയം വന്നോളും. രണ്‍വീര്‍ കൂടുതല്‍ എക്‌സ്പ്രസീസ് ആണ്. അദ്ദേഹം ഒരു മുറിയിലേക്ക് കടന്നു വരുമ്പോള്‍ തന്നെ അവിടെയാകെ ഒരു മാറ്റം ഫീല്‍ ചെയ്യും. മറ്റുള്ളവരില്‍ നിന്നും അല്പം അകന്ന് നില്‍ക്കുന്ന ആളാണ് അദ്ദേഹം. ശാന്തസ്വഭാവക്കാരനാണ്. ഇരുവരുമൊത്തുള്ള അനുഭവം മികച്ചത് തന്നെയാണ്.

അടുത്ത പേജില്‍ തുടരുന്നു

Advertisement