എഡിറ്റര്‍
എഡിറ്റര്‍
കേരളക്കരയെ ആശങ്കയിലാക്കി വീണ്ടും സൈബര്‍ ആക്രമണം; റാന്‍സംവെയര്‍ ആക്രമണം കൊല്ലത്തും തൃശ്ശൂരിലും
എഡിറ്റര്‍
Monday 15th May 2017 8:28pm

കൊല്ലം: ലോകത്തെ ഞെട്ടിച്ച വനാക്രൈ റാന്‍സംവെയര്‍ സൈബര്‍ ആക്രമണം കേരളത്തില്‍ വീണ്ടും. തൃശ്ശൂര്‍, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് ഇത്തവണ സൈബര്‍ ആക്രമണമുണ്ടായിരിക്കുന്നത്. കൊല്ലത്തെ തൃക്കോവില്‍വട്ടം പഞ്ചായത്തിലെ കമ്പ്യൂട്ടറുകളാണ് ആക്രമണത്തില്‍ തകരാറിലായത്. ആറ് കമ്പ്യൂട്ടറുകള്‍ തകരാറിലായി. ഇതിനു പുറമെ തൃശ്ശൂരിലും തിരുവനന്തപുരത്തും സൈബര്‍ ആക്രമണമുണ്ടായതായാണ് വിവരം.

തൃശ്ശൂര്‍ കീഴുര്‍, അന്നമനട എന്നീ പഞ്ചായത്ത് ഓഫീസുകളിലെ കമ്പ്യൂട്ടുറുകള്‍ ഹാക്ക് ചെയ്തതായാണ് വിവരം.

ഇന്നു രാവിലെയാണ് കേരളത്തെ അമ്പരപ്പിച്ചു കൊണ്ട് സൈബര്‍ ആക്രമണ വാര്‍ത്തകള്‍ വരുന്നത്. വയനാട്ടിലെ തരിയോട് ഗ്രാമപഞ്ചായത്തിന്റെയും പത്തനംതിട്ട അരുവാപ്പുലം പഞ്ചായത്തിന്റെയും കംമ്പ്യൂട്ടറുകളുമാണ് ഹാക്ക് ചെയ്യപ്പെട്ടത്. കമ്പ്യൂട്ടറിലെ ഫയലുകള്‍ നശിപ്പിക്കപ്പെട്ട സാഹചര്യത്തിലാണ് കണ്ടെത്തിയിരിക്കുന്നത്.


Also Read: ‘ ആണുങ്ങള്‍ക്ക് എന്നോട് കലിപ്പാണ്’; പുരുഷന്മാര്‍ക്ക് തന്നോടുള്ള കലിപ്പിന്റെ കാരണം വെളിപ്പെടുത്തി കുഞ്ചാക്കോ ബോബന്‍


ഇന്നലെ അവധി ദിവസമായതിനാല്‍ ശനിയാഴ്ച വൈകീട്ട് പ്രവര്‍ത്തിപ്പിച്ച കമ്പ്യൂട്ടറുകള്‍ ഹാക്ക് ചെയ്യപ്പെട്ട നിലയില്‍ ഇന്നാണ് കണ്ടെത്തിയത്. ഫയലുകള്‍ ഓപ്പണ്‍ ചെയ്യാനോ റിക്കവര്‍ ചെയ്യാനോ സാധിക്കാത്ത അവസ്ഥയാണുള്ളത്.

പത്തനംതിട്ട അരുവാപ്പുലം പഞ്ചായത്തിന്റെ കമ്പ്യൂട്ടര്‍ ശ്രംഖല തകര്‍ത്ത ഹാക്കര്‍മാര്‍ 300 ഡോളര്‍ നല്‍കിയാല്‍ ഫയലുകള്‍ തിരിച്ച് നല്‍കാമെന്നാണ് അറിയിച്ചത്. രണ്ടു മണിക്കൂറിനുള്ളില്‍ പണം നല്‍കണമെന്നാണ് ഹാക്കേഴഅസ് അറിയിച്ചത്.

രണ്ട് ദിവസങ്ങള്‍ക്കു മുന്‍പ് ലോകത്തെ ഞെട്ടിച്ച സൈബര്‍ ആക്രമണത്തിനു പിന്നാലെ വരും ദിവസങ്ങളില്‍ ആക്രമണം ശക്തമാവുമെന്ന മുന്നറിയിപ്പുമായി സൈബര്‍ വിദഗ്ധര്‍ രംഗത്തെത്തിയിരുന്നു. വിന്‍ഡോസ് എക്‌സ്പി ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകളിലാണ് ആക്രമണം ശക്തമാവുന്നതെന്ന് മൈക്രോസോഫ്റ്റും സ്ഥിരീകരിച്ചിട്ടുണ്ട്. സൈബര്‍ ആക്രമണം നടത്തുന്ന വാനാക്രൈ റാന്‍സെവയര്‍ വൈറസിന്റെ രണ്ടാം പതിപ്പാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.


Don’t Miss: ‘ഇസ്‌ലാം ഒഴികെ മറ്റെല്ലാ മതങ്ങളും യാന്ത്രികമായ ആചാരങ്ങളുടെ മാത്രം പ്രസ്ഥാനങ്ങള്‍’; ഇസ്‌ലാം വളരുന്നത് കാരുണ്യത്തിന്റെ മതമായതുകൊണ്ടെന്നും മന്ത്രി ജി. സുധാകരന്‍


വരും ദിവസങ്ങളില്‍ സൈബര്‍ ആക്രമണം വര്‍ധിക്കുമെന്നാണ് കരുതുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ സൈബര്‍ ആക്രമണം ബാധിച്ച കമ്പ്യൂട്ടറുകളുടെ എണ്ണം ഒന്നര ലക്ഷത്തോളമെന്നാണ് റിപ്പോര്‍ട്ട്. സമീപകാലത്തുണ്ടായ ഏറ്റവും വലിയ സൈബര്‍ അക്രമണത്തിനാണ് ലോകം സാക്ഷ്യം വഹിക്കുന്നത്.

അമേരിക്കയും ബ്രിട്ടനും റഷ്യയുമടക്കം 150 രാജ്യങ്ങളിലെ ലക്ഷക്കണക്കിന് സ്ഥാപനങ്ങളാണ് സൈബര്‍ ആക്രമണത്തില്‍ ഇരായായത് ഇതിന്റെ ഭാഗമായുള്ള അക്രമണം തന്നെയാണ് കേരളത്തിലും ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Advertisement