Administrator
Administrator
പുതുവത്സരാഘോഷത്തിനെത്തിയ സംഘം സി ഐയെ ആക്രമിച്ചു
Administrator
Friday 1st January 2010 11:36am

handcuff-rwറാന്നി: പുതുവത്സരാഘോഷത്തിനെത്തിയ സംഘം സി ഐയെ ആക്രമിച്ചു. തലക്ക് ഗുരുതരമായി പരിക്കേറ്റ റാന്നി സി ഐയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റാന്നി വൈക്കത്താണ് സംഭവം.

രാത്രി ഒരു മണിക്കും സ്ഥലത്ത് നിന്ന് പിരിഞ്ഞ് പോകാന്‍ തയ്യാറാകാതിരുന്ന സംഘത്തോട് പോലീസെത്തി പിരിഞ്ഞ് പോകാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ സംഘം ഇതിന് കൂട്ടാക്കിയില്ല. സംഘാംഗത്തിലൊരാള്‍ കല്ലെടുത്ത് സി ഐയെ ആക്രമിക്കുകയായിരുന്നു. തലയോട്ടിക്ക് ഗുരുതരമായി പരിക്കേറ്റ സി ഐ അപകട നില തരണം ചെയ്തില്ല. ആറു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

Advertisement