റാന്നി: പത്തനംതിട്ടയിലെ റാന്നിയില്‍ രാവിലെ കെ.എസ്.ആര്‍.ടി.സി ബസും സ്‌കൂള്‍ കുട്ടികള്‍ സഞ്ചരിച്ചിരുന്ന ജീപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന ഒരു കുട്ടി മരിച്ചു. റാന്നി നടുവിലേടത്ത് ആനന്ദ് എസ്. പ്രസാദാണ് മരിച്ചത്.

ചെല്ലക്കാട് സാന്താ മറിയം സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു ആനന്ദ്. അപകടത്തില്‍ പരിക്കേറ്റ് ഒന്‍പത് പേര്‍ ചികിത്സയിലാണ്.