മുംബെ: കാത്തിരിപ്പിനൊടുവില്‍ ബോളിവുഡ് ചലചിത്രം ‘റാന്‍ ‘ഇന്ന്‌ റിലീസ് ചെയ്യും. രാം ഗോപാല്‍ വര്‍മ്മയാണ്, മാധ്യമ മേഖലയെ വിമര്‍ശനാത്മകമായി ചിത്രീകരിക്കുന്ന റാനിന്റെ സംവിധായകന്‍. ‘മാധ്യമ രംഗത്തോടുള്ള അഭിനിവേശമാണ് ചിത്രത്തിന്റെ പശ്ചാത്തലമാവുന്നത്. വളരെ പ്രയാസപ്പെട്ട് വാര്‍ത്തകള്‍ ഉണ്ടാക്കാനുള്ള ശ്രമങ്ങളിലൂടെയാണ് കഥ തുടരുന്നത്’ രാംഗോപാല്‍ വര്‍മ പറയുന്നു.

സാധാരണക്കാരുടെ ദൈനംദിന ജീവിതത്തില്‍ മാധ്യമങ്ങളുടെ സ്വാധീനവും വാര്‍ത്താചാനലുകള്‍ക്കു പിന്നിലെ രംഗങ്ങളും മറനീക്കികൊണ്ടുവരികയാണ് ചിത്രം. കച്ചവടതാല്‍പര്യവും മാധ്യമ ധര്‍മ്മവും തമ്മിലുള്ള പരസ്പര സംഘട്ടനമാണ് സിനിമ പറയുന്നത്. സൂപ്പര്‍സ്റ്റാര്‍ അമിതാഭ് ഭച്ചനോടോപ്പം റിതീഷ് ദേഷ്മുഖ്, ഗള്‍ പാനഗ്, പരേഷ് റോയ് തുടങ്ങിയവര്‍ ചിത്രത്തില്‍ വേഷമിടുന്നു.30 കോടി രൂപ ചിലവിലാണ് ചിത്രം നിര്‍മ്മിച്ചിട്ടുള്ളത്.