എഡിറ്റര്‍
എഡിറ്റര്‍
ഒന്നാം റാങ്കിനായി ടീമുകള്‍ തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം
എഡിറ്റര്‍
Friday 2nd November 2012 10:02am

ദുബായ്: ഏകദിന മത്സരങ്ങളുടെ പുതിയ സീസണ് തുടക്കം കുറിക്കുമ്പോള്‍ റാങ്കിങ്ങില്‍ ഒന്നാമതെത്താന്‍ ടീമുകളുടെ പോരാട്ടം. മൂന്നാം സ്ഥാനത്തുള്ള ഇന്ത്യ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്താനുള്ള ശ്രമത്തിലാണ്.

Ads By Google

ആദ്യ ആറ് ടീമുകള്‍ തമ്മിലുള്ള വ്യത്യാസം 17 പോയിന്റ് മാത്രമാണ്. 121 പോയിന്റുമായി ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയുമാണ് ഒന്നാമത്. എങ്കിലും ഒരു പോയിന്റിന്റെ ചെറിയൊരംശത്തിന് ദക്ഷിണാഫ്രിക്കയ്ക്ക് മുന്നില്‍ നില്‍ക്കുന്നത്. ഇന്ത്യയ്ക്ക് 120 പോയിന്റുണ്ട്.

ഇന്ത്യയെക്കാള്‍ ഏഴ് പോയിന്റ് പിന്നിലാണ് ഓസ്‌ട്രേലിയ- 113 പോയിന്റ്. ശ്രീലങ്ക 108 പോയിന്റോടെ അഞ്ചാം സ്ഥാനത്തുണ്ട്. ലങ്കയെക്കാള്‍ നാല് പോയിന്റ് പിന്നിലായി 104 പോയിന്റോടെ ആറാം സ്ഥാനത്ത് വെസ്റ്റ് ഇന്‍ഡീസ് ഉണ്ട്.  ന്യൂസീലന്‍ഡിന് 74 റാങ്കിങ് പോയിന്റുണ്ട്.

ഏപ്രില്‍ ഒന്നിന് ഒന്നാം റാങ്കിലുള്ള ടീമിന് 175,000 ഡോളറാണ് രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ സമ്മാനം. രണ്ടാം സ്ഥാനത്തുള്ള ടീമിന് 70,000 ഡോളര്‍ ലഭിക്കും.

ഇന്നലെ പല്ലെക്കല്ലെയില്‍ ന്യൂസീലന്‍ഡിനെതിരെ ലങ്കയുടെ ഏകദിന പരമ്പര തുടങ്ങി. ആദ്യ മല്‍സരം മഴയില്‍ മുടങ്ങി. ഈ പരമ്പരയില്‍  ജയിച്ചാല്‍ മാത്രമേ പാക്കിസ്ഥാന് മുന്നില്‍ നില്‍ക്കാന്‍ ലങ്കയ്ക്കാവൂ.

 

Advertisement