Administrator
Administrator
‘ജൂറിയില്‍ വിശ്വാസമില്ലെങ്കില്‍ ചിത്രം പിന്‍വലിക്കുകയായിരുന്നു വേണ്ടത്’:സലിംകുമാര്‍
Administrator
Monday 23rd May 2011 10:47am

salimkumar the actorതിരുവനന്തപുരം: അവാര്‍ഡ് നിര്‍ണയ കമ്മിറ്റിയില്‍ വിശ്വാസമില്ലെങ്കില്‍ സ്വന്തം ചിത്രം പിന്‍വലിക്കുകയാണ് സംവിധായകന്‍ രഞ്ജിത് ചെയ്യേണ്ടിയിരുന്നതെന്ന് മികച്ച നടനുള്ള ദേശീയ, സംസ്ഥാന അവാര്‍ഡുകള്‍ നേടിയ നടന്‍ സലിംകുമാര്‍. കെ.ജി ജോര്‍ജ് ദേശീയ ജൂറിയില്‍ ഉണ്ടായിരുന്നെങ്കില്‍ തന്റെ ചിത്രത്തിന് അവാര്‍ഡ് കിട്ടുമായിരുന്നു എന്ന രഞ്ജിത്തിന്റെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു സലിംകുമാര്‍. ഒരു ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കവെയാണ് ഇരുവരും ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയത്.

പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെയ്ന്റിലെ മമ്മൂട്ടിയാണ് 100% മികച്ച നടനെന്ന് ചിത്രത്തിന്റെ സംവിധായകന്‍ രഞ്ജിത്ത് അഭിപ്രായപ്പെട്ടിരുന്നു. താന്‍ കണ്ടതില്‍ വച്ച് നൂറു ശതമാനവും മികച്ച അഭിനയം അതാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

നടന്റെ പ്രകടനത്തിനാണോ കഥാപാത്രത്തിന്റെ ദുരന്തഛായയ്ക്കാണോ അവാര്‍ഡ് നല്‍കുന്നത്. ഏതിനാണ് അവാര്‍ഡെന്ന് വ്യക്തമാക്കണമെന്നും രഞ്ജിത് ആവശ്യപ്പെട്ടു.

രഞ്ജിത്തിന്റെ നിലപാടുകളെ വിമര്‍ശിച്ചുകൊണ്ടാണ് സലിംകുമാര്‍ ഇങ്ങനെ പറഞ്ഞത്. സ്വന്തം ചിത്രങ്ങള്‍ക്കെല്ലാം അവാര്‍ഡ് കിട്ടണമെന്നും വാശി പിടിക്കാന്‍ കഴിയുമോ? വീട്ടില്‍ ഭിക്ഷ ചോദിച്ചുവരുന്നയാള്‍ അതുകിട്ടാതെ വരുമ്പോള്‍ വീട്ടുകാരെ ചീത്ത വിളിക്കുന്നതിനു തുല്യമാണിതെന്നും സലിം പറഞ്ഞു.

ഏറെ നിരൂപക പ്രശംസ നേടിയ രഞ്ജിത്തിന്റെ പ്രാഞ്ചിയേട്ടന് ജനപ്രിയ ചിത്രമെന്ന പുരസ്‌കാരം മാത്രമാണ് ലഭിച്ചത്.

Advertisement