എഡിറ്റര്‍
എഡിറ്റര്‍
രഞ്ജിത്ത് മഹേശ്വരി ഒളിമ്പിക്‌സ് യോഗ്യത നേടി
എഡിറ്റര്‍
Sunday 22nd April 2012 1:53pm

പട്യാല: ട്രിപ്പിള്‍ ജംപില്‍ മലയാളിതാരം രഞ്ജിത്ത് മഹേശ്വരി ഒളിമ്പിക്‌സ് യോഗ്യത നേടി. പട്യാലയില്‍ നടക്കുന്ന ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക് മീറ്റില്‍ റെക്കൊര്‍ഡോടെ സ്വര്‍ണം നേടിയാണ് മഹേശ്വരി ഒളിമ്പിക്‌സിന് യോഗ്യനായത്. . ലണ്ടന്‍ ഒളിമ്പിക്‌സ് യോഗ്യത നേടുന്ന മൂന്നാമത്തെ മലയാളി താരമാണ് രഞ്ജിത്ത് മഹേശ്വരി.

തമിഴ്‌നാടിന്റെ താരമായ രഞ്ജിത്ത് മഹേശ്വരി 16.72 മീറ്റര്‍ എന്ന സ്വന്തം പേരിലുള്ള മീറ്റ് റെക്കോര്‍ഡ് തിരുത്തിയാണ് 16ാമത് ഫെഡറേഷന്‍ കപ്പ് സീനിയര്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയത്. 16.85 ആണ് യോഗ്യതാമാര്‍ക്ക്.

ട്രിപ്പിള്‍ ജംപില്‍ ദേശീയ റെക്കോര്‍ഡിന് ഉടമയായ രഞ്ജിത്ത് ഏപ്രില്‍ രണ്ടാംവാരം നടന്ന ഗ്രാന്‍പീയില്‍ സ്വര്‍ണം നേടിയെങ്കിലും യോഗ്യത നേടിയിരുന്നില്ല.

ഒളിമ്പിക്‌സിന് യോഗ്യത നേടാനായതില്‍ സന്തോഷമുണ്ടെന്നും ലണ്ടനില്‍ മികച്ച പ്രകടനം നടത്താനുള്ള കഠിന ശ്രമത്തിലാണ് താനെന്നും മത്സരശേഷം രഞ്ജിത്ത് പറഞ്ഞു. ഇത് മൂന്നാം തവണയാണ് രഞ്ജിത്ത് ഫെഡറേഷന്‍ കപ്പില്‍ ട്രിപ്പിള്‍ ജമ്പ് സ്വര്‍ണം നേടുന്നത്. 2005 ലും 2007 ലുമായിരുന്നു ഇതിന് മുമ്പ് രഞ്ജിത്തിന്റെ ഫെഡറേഷന്‍ കപ്പ് സ്വര്‍ണങ്ങള്‍.2007–ല്‍ സ്ഥാപിച്ച മീറ്റ് റെക്കാഡ് തകര്‍ത്താണ് ഇന്നലെ രഞ്ജിത് സ്വര്‍ണം നേടിയത്.

Advertisement