എഡിറ്റര്‍
എഡിറ്റര്‍
‘ബലാല്‍സംഗം തടയാനാകുന്നില്ലെങ്കില്‍ അത് ആസ്വദിക്കൂ’: പരാമര്‍ശത്തില്‍ ഖേദവുമായി സിന്‍ഹ
എഡിറ്റര്‍
Thursday 14th November 2013 12:19am

ranjith-sinha

ന്യൂദല്‍ഹി: ബലാല്‍സംഗം തടയാനാകുന്നില്ലെങ്കില്‍ അത് ആസ്വദിക്കൂ എന്ന തന്റെ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് കൊണ്ട് സി.ബി.ഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹ.

രാജ്യത്തെ വാതുവെപ്പ് നിരോധിക്കാന്‍ സാധിക്കുന്നില്ലെന്ന് പറയുന്നത് ബലാത്സംഗം തടയാനാകുന്നില്ലെങ്കില്‍ അത് ആസ്വദിക്കൂ എന്ന് പറയുന്നത് പോലെയാണെന്നായിരുന്നു രഞ്ജിത് സിന്‍ഹയുടെ പ്രസ്താവന.

മനപൂര്‍വ്വം പറഞ്ഞതല്ലെന്നും തന്റെ പ്രസ്താവന ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമിക്കണമെന്നും സിന്‍ഹ പറഞ്ഞു.

സ്ത്രീകളെ അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ല. അവരോട് ബഹുമാനം മാത്രമേ ഉള്ളൂ. ഒരു പഴഞ്ചൊല്ല് പറഞ്ഞെന്ന് മാത്രം- സിന്‍ഹ കൂട്ടിച്ചേര്‍ത്തു.

പരാമര്‍ശത്തിനെതിരെ വിവിധ സ്ത്രീ സംഘടനകളും നേതാക്കളും രംഗത്തെത്തിയതോടെയാണ് സിന്‍ഹ പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിച്ചത്.

ഇന്ത്യയിലെ മുതിര്‍ന്ന അന്വേഷണ ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്ന പാനല്‍ ചര്‍ച്ചയില്‍ രാജ്യത്തെ കായികമേഖലയിലെ വാതുവെപ്പ് നിയമപരമാക്കുന്നതിനെ പിന്തുണച്ച് സംസാരിക്കവെയാണ് രഞ്ജിത് സിന്‍ഹ വിവാദ പരാമര്‍ശം നടത്തിയത്.

Advertisement