മറഡോണ കേരളത്തില്‍ വന്ന് പോയത് ഇത്രയും വലിയ പൊല്ലാപ്പാകുമെന്ന് ആരും കരുതിക്കാണില്ല, എന്തിന് ഏറെ സാക്ഷാല്‍ മറഡോണ പോലും കരുതിക്കാണില്ല. ഈ കേരളയാത്ര എന്തായാലും മറക്കാന്‍ മറഡോണയ്ക്കാവില്ലെന്ന് ചുരുക്കം. കാരണം ലാറ്റിനമേരിക്കന്‍ പത്രങ്ങളും വെബ്‌സൈറ്റുകളും മാധ്യമങ്ങളും മറഡോണയ്ക്ക് പുതിയൊരു കാമുകിയെ സമ്മാനിച്ചിരിക്കുന്നു, രഞ്ജിനി ഹരിദാസ്.

Subscribe Us:

ട്രോമ എന്ന ലാറ്റിനമേരിക്കന്‍ പത്രമാണ് രഞ്ജിനിയെ മറഡോണയുടെ പുതിയ കാമുകിയായി അവതരിപ്പിച്ചത്. ലോകത്തെമ്പാടും ഇത്രയും ആരാധകരുള്ള മറഡോണ അങ്ങ് ലോകത്തിന്റെ ഒരു കോണില്‍ ചെന്ന് ഒരു കാമുകിയെ സമ്പാദിച്ചതോര്‍ത്ത് ഞെട്ടിത്തരിച്ചിരിക്കുകയാണ് ലാറ്റിനമേരിക്കയിലെ മിക്ക ആരാധകരും.

Ads By Google

രഞ്ജിനി ഹരിദാസിനൊപ്പം മറഡോണ ആടിപ്പാടിയതും കവിളത്ത് ഉമ്മ നല്‍കിയതും ചേര്‍ത്ത് നിര്‍ത്തി ഡാന്‍സ് കളിച്ചതും വെറുതെ കണ്ട് നില്‍ക്കാന്‍ ലാറ്റിനമേരിക്കന്‍ മാധ്യമങ്ങള്‍ക്ക് ആവില്ലെന്ന് സാരം.

കേരള യാത്രയില്‍ മറഡോണ കണ്ടെത്തിയ പുതിയ കാമുകി രഞ്ജിനിയെന്നാണ് അവരുടെ കണ്ടെത്തല്‍. എന്തായാലും അങ്ങ് ലാറ്റിനമേരിക്കയില്‍ വരെ തന്റെ പേര് ചെന്നെത്തുമെന്ന് സ്വപ്നത്തില്‍ പോലും രഞ്ജിനി കരുതിക്കാണില്ല. താനുമായി ചേര്‍ത്തുള്ള കമന്റ് മറഡോണയുടെ വലിയ ഗതികേടുകളില്‍ ഒന്നാണെന്നാണ് ഇതേക്കുറിച്ചുള്ള രഞ്ജിനിയുടെ ആദ്യ പ്രതികരണം.

പെറുവിലെ ട്രോമെ പത്രം മറഡോണ വിത്ത് ന്യൂ ലവ് എന്ന പേരിലാണ് വാര്‍ത്ത നല്‍കിയത്. ഈ പത്രത്തെ കൂടാതെ നിരവധി പത്രങ്ങളുടെയും മാഗസിന്റെയും തലക്കെട്ടുകള്‍ പലതും ഇതിന് സമാനമാണ്.

മറഡോണയുടെ കണ്ണൂര്‍ സന്ദര്‍ശനവും ആഘോഷവും മിക്ക ലാറ്റിനമേരിക്കന്‍ പത്രങ്ങളുടെയും പ്രധാനപേജില്‍ തന്നെ ഇടം പിടിച്ചിട്ടുണ്ട്.

രഞ്ജിനിയുമായുള്ള പ്രണയം പൂത്ത് തുടങ്ങിയതോടെ ഗര്‍ഭിണിയായ കാമുകി വെറോണിക്ക ഒഡേയയുമായുള്ള ബന്ധം പിരിയാന്‍ പോകുകയാണെന്ന് വരെ ലാറ്റിനമേരിക്കന്‍ മാധ്യമങ്ങള്‍ എഴുതിക്കഴിഞ്ഞു.

ഒന്നും പറയേണ്ട രഞ്ജിനി; മലയാളികള്‍ ഇങ്ങനെയൊക്കെയാണ്