എഡിറ്റര്‍
എഡിറ്റര്‍
രഞ്ജിയിലും സച്ചിന്റെ റണ്‍വേട്ട
എഡിറ്റര്‍
Saturday 3rd November 2012 9:56am

മുംബൈ: രഞ്ജി മല്‍സരത്തിന്റെ ആദ്യ ദിവസം റയില്‍വേയ്‌ക്കെതിരെ മുംബൈയ്ക്ക് വേണ്ടി സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ വെടിക്കെട്ട് ബാറ്റിങ്. രഞ്ജിട്രോഫിയുടെ 79-ാം വര്‍ഷത്തില്‍ സച്ചിന്‍ നേടിയത് 79 ാം സെഞ്ച്വറി.

Ads By Google

രഞ്ജി മത്സരത്തിന്റെ ആദ്യ ദിവസം സച്ചിന്‍ നേടിയത് 137 റണ്‍സ്. അജിങ്ക്യ രഹാനെ 105 റണ്‍സ് നേടി പുറത്താകാതെ നിന്നു. നാലു വിക്കറ്റിന് 344 റണ്‍സാണ് ആദ്യദിനത്തില്‍ മുംബൈയുടെ സമ്പാദ്യം. സച്ചിന്റെ 295-ാം ഫസ്റ്റ് ക്ലാസ് മല്‍സരമാണ് ഇത്. ഇതുവരെ 79 സെഞ്ചുറിയും 111 അര്‍ധ സെഞ്ചുറിയും സച്ചിന്‍ നേടിയിട്ടുണ്ട്.

മൂന്ന് വര്‍ഷത്തിന് ശേഷം മുംബൈയുടെ കുപ്പായമിടുന്ന സച്ചിന്‍ അഞ്ചാം നമ്പരിലാണ് ബാറ്റിങ്ങിനെത്തിയത്. പരിചയക്കുറവുള്ള റയില്‍വേ ആക്രമണനിരയെ മിന്നുന്ന പ്രകടനം നടത്തിയ സച്ചിന്‍ 103 പന്തുകളില്‍ 14 ബൗണ്ടറിയും മൂന്ന് സിക്‌സറുമായി സെഞ്ചുറിയിലെത്തി.

ഇന്നലെ മൊത്തം 136 പന്തുകള്‍ നേരിട്ട സച്ചിന്‍ 21 ബൗണ്ടറിയും മൂന്മൂന്ന് സിക്‌സറുമടക്കം 137 റണ്‍സ് കുറിച്ച സച്ചിന്‍ കളി അവസാനിക്കാന്‍ മൂന്നോവര്‍ മാത്രം ബാക്കിനില്‍ക്കെയാണ് പുറത്തായത്. ഒന്നാം വിക്കറ്റിന് പിന്നാലെയെത്തിയ അജിങ്ക്യ രഹാനെ 203 പന്തുകള്‍ നേരിട്ടു. 13 ബൗണ്ടറികള്‍ പായിച്ചു.

Advertisement