എഡിറ്റര്‍
എഡിറ്റര്‍
രഞ്ജി ട്രോഫിയില്‍ മാറ്റങ്ങള്‍ പരീക്ഷിച്ച് ബി.സി.സി.ഐ
എഡിറ്റര്‍
Wednesday 13th June 2012 10:03am

മുംബൈ: രഞ്ജി ട്രോഫി മത്സരങ്ങളില്‍ കാതലായ മാറ്റങ്ങള്‍ വരുത്തി പരിഷ്‌ക്കരിക്കാന്‍ ബി.സി.സി.ഐ തീരുമാനിച്ചു. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയുടെ അധ്യക്ഷതയില്‍ നടന്ന ചര്‍ച്ചയിലാണ് ഇത്തരമൊരു തീരുമാനം എടുത്തത്.

നിലവിലുള്ള എലൈറ്റ് പ്ലേറ്റ് എന്നീ രണ്ട് ഡിവിഷനുകളിലായി ടീമിനെ വേര്‍തിരിക്കുന്നതിന് പകരം ടീമുകളെ മൂന്ന് ഗ്രൂപ്പുകളാക്കാനുള്ള നിര്‍ദ്ദേശമാണ് ഇതില്‍ പ്രധാനപ്പെട്ടത്. 27 ടീമുകളെ മൂന്ന് ഗ്രൂപ്പുകളായി തിരിച്ച് അവയെ ഒമ്പത് ടീമുകളാക്കി മാറ്റും. അതില്‍ ഓരോ ടീമിനും എട്ട് കളികള്‍വരെ കളിക്കാം. ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങളും സെമിഫൈനല്‍ മത്സരങ്ങളും അഞ്ചുദിവസമാക്കി മാറ്റാനും ശുപാര്‍ശയുണ്ട്.

നിലവില്‍ നാല് ദിവസമാണ് സെമി ,ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ ഉണ്ടാകുക. അഞ്ചു ദിവസം കളിച്ചിട്ടും ഒന്നാമിന്നിങ്‌സ് ലീഡ് നേടുന്ന ടീമിന്റെ കാര്യത്തില്‍ തീരുമാനമായില്ലെങ്കില്‍ ആറാം ദിനത്തിലേക്ക് നീട്ടാം. എന്നിട്ടും വിജയിയെ കണ്ടെത്താന്‍ ആയില്ലെങ്കില്‍ ടോസിട്ട് വിജയിയെ പ്രഖ്യാപിക്കാമെന്നും ശുപാര്‍ശയില്‍ പറയുന്നു.

പുതിയ രീതി പ്രകാരം ഓരോ ടീമിനും ചുരുങ്ങിയത് എട്ട് കളികള്‍ ലഭിക്കും. വിജയത്തിന് 5 പോയിന്റ് എന്നത് ആറാക്കി ഉയര്‍ത്താനും നിര്‍്‌ദ്ദേശമുണ്ട്. അതുപോലെ ഓവറില്‍ രണ്ട് ബൗണ്‍സര്‍ എറിയാന്‍ ബൗളറെ അനുവദിക്കാം. ഏകദിനത്തില്‍ ഒരാള്‍ക്ക് 12 ഓവര്‍ വരെ എറിയാമെന്നും ശുപാര്‍ശയില്‍ പറയുന്നു.

കളിയില്‍ മാറ്റങ്ങള്‍ വരുത്തിയത് ഓരോ ടീമിനും കുറച്ചുകൂടി അവസരങ്ങളും മത്സരങ്ങളും ലഭിക്കാന്‍ വേണ്ടിയാണെന്ന് സൗരവ് ഗാംഗുലി വ്യക്തമാക്കി. എന്നാല്‍ ഇതെല്ലാം ശുപാര്‍ശ ചെയ്തിട്ടുമാത്രമേ ഉള്ളുവെന്നും അവസാനവട്ട തീരുമാനം ബി.സി.സി.ഐയുടേതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Advertisement