ന്യൂദല്‍ഹി: സുപ്രീംകോടതിയിലേക്ക് ഒരു വനിതാ ജഡ്ജി കൂടി നിയമിതയാകും. ബോംബെ ഹൈക്കോടതി ജസ്റ്റിസ് രഞ്ചന ദേശായ് ആണ് സുപ്രിം കോടതി ജഡ്ജിയായി നിയമിതയാകുന്നു. ഇതോടെ സുപ്രീംകോടതി ജഡ്ജിയാകുന്ന രണ്ടാമത്തെ വനിതയാകും രഞ്ചന ദേശായ്. ഇവരുടെ നിയമനത്തിന് ചീഫ് ജസ്റ്റിസ് എസ്.എച്ച് കപാഡിയ അധ്യക്ഷനായ കൊളീജിയം അംഗീകാരം നല്‍കിയിട്ടുണ്ട്. രഞ്ചന ദേശായിക്കൊപ്പം ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്.ജെ മുഖോപാധ്യായ, കര്‍ണ്ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജെ.എസ് കഹാര്‍ എന്നിവരുടെ നിയമനത്തിനും കൊളീജിയം അംഗീകാരം നല്‍കിയിട്ടുണ്ട്.

നിലവില്‍ ഗ്യാന്‍ സുധാ മിശ്രയാണു സുപ്രീംകോടതിയിലെ ഏകവനിതാ ജഡ്ജി.