ന്യൂദല്‍ഹി: ഇന്ത്യയ്ക്ക് വീണ്ടും മലയാളിയായ വിദേശകാര്യസെക്രട്ടറി. തിരുവല്ല സ്വദേശിയായ രഞ്ജന്‍ മത്തായിയാണ് പുതിയ വിദേശകാര്യസെക്രട്ടറിയായി സ്ഥാനമേല്‍ക്കുന്നത്.

മലയാളിയായ നിരുപമറാവു സ്ഥാനമൊഴിയുമ്പോള്‍ നിയമനം പ്രാബല്യത്തില്‍വരും.

1974 ബാച്ചിലെ ഐ.എഫ്.എസ് ഓഫീസറായ ഇദ്ദേഹമിപ്പോള്‍ ഫ്രാന്‍സിലെ ഇന്ത്യന്‍ സ്ഥാനപതിയാണ്