കരണ്‍ ജോഹറിനൊപ്പം റാണി മുഖര്‍ജി വീണ്ടും. ജസീക്കയെന്ന പത്രപ്രവര്‍ത്തകയായാണ് റാണി വേഷമിടുന്നത്. ബോംബെ ടാല്‍ക്കീസ് എന്നാണ് ചിത്രത്തിന്റെ പേര്.

ലൈംഗികമായി അടിച്ചമര്‍ത്തപ്പെട്ട ഭാര്യയുടെ കഥയാണ് ഈ ചിത്രം പറയുന്നത്. രണ്‍ദീപ് ഹൂഡയാണ് റാണിയുടെ ഭര്‍ത്താവായി വേഷമിടുന്നത്.

Ads By Google

കരണിനൊപ്പം ചെയ്ത റാണിയുടെ എല്ലാ ചിത്രങ്ങളും വന്‍ ഹിറ്റായിരുന്നു. കബി അല്‍വിദ നാ കഹ്നയാണ് കരണിനൊപ്പമുള്ള അവസാന ചിത്രം.

നാലു സംവിധായകരാണ് ബോംബെ ടാക്കീസിനുള്ളതെന്ന പ്രത്യേകതയുമുണ്ട്. കരണ്‍ ജോഹറിനെ കൂടാതെ സോയ അക്തര്‍, ദിബാക്കര്‍ ബാനര്‍ജി, അനുരാഗ് കശ്യപ് എന്നിവരാണ് മറ്റു സംവിധായകര്‍.

സിനിമയുടെ 100 വര്‍ഷങ്ങള്‍ ഈ ചിത്രം ആഘോഷമാക്കുന്നുണ്ട്. റാണിമുഖര്‍ജിയുടെ സിനിമ ജീവിതത്തില്‍ എക്കാലവും ഓര്‍മയില്‍ നില്‍ക്കുന്ന പ്രണയ കഥ കുച്ച് കുച്ച് ഹോത്താഹെ യും സംവിധാനം ചെയ്തത് കരണ്‍ ആയിരുന്നു. പുതു ചിത്രത്തില്‍ ഇതേ വിജയം ഇരുവരും പ്രതീക്ഷിക്കുന്നുണ്ട്.