എഡിറ്റര്‍
എഡിറ്റര്‍
ഐറ്റം ചെയ്യാന്‍ റാണിയും തയ്യാര്‍
എഡിറ്റര്‍
Saturday 16th June 2012 4:42pm

ബോളീവുഡ് നായികമാര്‍ ഇപ്പോള്‍ ഐറ്റം നമ്പറിന് പുറകേയാണ്. കഴിഞ്ഞ ദിവസം പ്രിയങ്കാ ചോപ്ര പറഞ്ഞതേയുള്ളൂ ഐറ്റം ഡാന്‍സ് ചെയ്യാന്‍ തയ്യാറാണെന്ന്. ഇപ്പോഴിതാ കേള്‍ക്കുന്നു, റാണീ മുഖര്‍ജിയും ഐറ്റം ഡാന്‍സ് ചെയ്യാന്‍ പോകുന്നെന്ന്. അതും ഒന്നല്ല, മൂന്നെണ്ണം!

അനുരാഗ് കശ്യപ് നിര്‍മ്മിക്കുന്ന അയ്യയിലാണ് റാണി മൂന്ന് ഐറ്റം നമ്പറുമായി വരുന്നത്. ആകെ ആറ് പാട്ടുകളാണ് ചിത്രത്തിലുള്ളത് .അതില്‍ മൂന്നും റാണിയുടെ ഐറ്റമാവും.

ചിത്രത്തില്‍ ഒരു മറാത്തി പെണ്‍കുട്ടിയായാണ് റാണി എത്തുന്നത്. മറാത്തി ഭാഷ പഠിക്കാനുള്ള കഠിനശ്രമത്തിലാണത്രേ റാണി ഇപ്പോള്‍. മലയാളികളുടെ പ്രിയ്യപ്പെട്ട താരം പൃഥ്വിരാജും അയ്യയില്‍ അഭിനയിക്കുന്നുണ്ട്‌.

കഠിനാദ്ധ്വാനിയായ നടന്‍ എന്നാണ് ചിത്രത്തിന്റെ സംവിധായകനായ സച്ചിന്‍ കുന്ദല്‍ക്കര്‍ പൃഥ്വിരാജിന് നല്‍കിയിരിക്കുന്ന വിശേഷണം.

Advertisement