മുംബൈ:  ബോളിവുഡ് താരം റാണി മുഖര്‍ജിയുടെ സഹോദരന്‍ പീഡനശ്രമത്തിന് അറസ്റ്റില്‍. ഉത്തരേന്ത്യയിലെ ടെലിവിഷന്‍ താരത്തിന്റെ പരാതിയെ തുടര്‍ന്നാണ് റാണിയുടെ സഹോദരനായ രാജ മുഖര്‍ജിയെ പോലീസ് അറസ്റ്റ് ചെയ്തത്.

Ads By Google

ഇന്നലെ ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. രാജ മുഖര്‍ജിയുടെ അടുത്ത് തിരക്കഥയെ കുറിച്ച് സംസാരിക്കാനെത്തിയ നടിയെ ഇയാള്‍ കാറില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്.

സംഭവത്തെ തുടര്‍ന്ന് രാജയെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കിയതായാണ് അറിയുന്നത്. മുംബൈയിലെ അന്ധേരി ജയിലിലാണ് രാജ ഇപ്പോള്‍. ഇന്ന് കോടതിയില്‍ ഹാജരാക്കും.