കൊച്ചി: സംസ്ഥാന സ്‌കൂള്‍ അത്‌ലറ്റിക്‌സ് മീറ്റില്‍ സീനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ മാര്‍ ബേസിലിന്റെ ജിജിന്‍ വിജയനും സീനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്ററില്‍ തലശേരി സായിയുടെ രംഗിതയും വേഗമേറിയ താരങ്ങളായി. 10.7 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത ജിജിന്‍ വിജയന്‍ മീറ്റ് റെക്കോര്‍ഡോടെയാണ് ഒന്നാമതെത്തിയത്. ദേശീയ റെക്കോര്‍ഡിനൊപ്പമെത്താനും ജിജിന്‍ വിജയനായി.

12.23 സെക്കന്റിലാണ് രംഗിത ഫിനിഷ്‌ചെയ്തത്. വാശിയേറിയ മത്സരത്തില്‍ ഫോട്ടോഫിനിഷിലൂടെയാണു വിജയിയെ കണ്ടെത്തിയത്. മാര്‍ ബേസിലിന്റെ തന്നെ ജെറി ജോസഫിനാണ് സീനിയര്‍ ആണ്‍കുട്ടികളുടെ 100 മീറ്ററില്‍ രണ്ടാം സ്ഥാനം. പാലക്കാട് മുണ്ടൂര്‍ സ്‌കൂളിലെ ജി.ലാവണ്യയ്ക്കാണ് പെണ്‍കുട്ടികളുടെ 100മീറ്ററില്‍ രണ്ടാം സ്ഥാനം.

Subscribe Us:

ജൂനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്റര്‍ വിഭാഗത്തില്‍ പറളി എച്ച്എസ്എസിലെ അഞ്ജു പി.എം.ഒന്നാമതെത്തി. സബ് ജൂനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ മുണ്ടൂര്‍ എച്ച്.എസ്.എസ് പാലക്കാടിന്റെ പി.വി. വിനിക്കാണു സ്വര്‍ണം.

ജൂനിയര്‍ ആണ്‍കുട്ടികളുടെ 100 മീറ്ററില്‍ തൃശൂര്‍ സായിയിലെ അബ്ദു സമദാണ് ഒന്നാമതെത്തിയത്. സബ് ജൂനിയര്‍ ആണ്‍കുട്ടികളുടെ മത്സരത്തില്‍ കോഴിക്കോട് നല്ലളം യു.പി സ്‌കൂളിലെ ചെസാം സലിമുദ്ദീന്‍ ഒന്നാമതെത്തി.


Malayalam news