ജഗ്വാര്‍ ലാന്‍ഡ്‌റോവറിന്റെ മോഡല്‍ ശ്രേണിയിലെ റേഞ്ച് റോവറിന്റെ പുത്തന്‍ മോഡലായ വോഗ് കേരള വിപണിയിലെത്തി.  പുത്തന്‍ റേഞ്ച് റോവര്‍ കേരളത്തിലെ ഡീലര്‍മാരായ മുത്തൂറ്റ് മോട്ടോഴ്‌സിലാണു പ്രദര്‍ശനത്തിനുള്ളത്.

Ads By Google

ആഡംബരം പ്രവര്‍ത്തനക്ഷമത, എവിടെയും പിടിച്ചു കയറാനുള്ള കഴിവ് തുടങ്ങിയവയുടെ സമന്വയമാണ് പുതിയ റേഞ്ച് റോവര്‍ വോഗ്.

റേഞ്ച് റോവറിന്റെ ഏറ്റവും പുതിയ മോഡല്‍ കേരള വിപണിയില്‍ അവതരിപ്പിക്കാന്‍ കഴിയുന്നതില്‍ അതിയായ ആഹ്ലാദമുണ്ടെന്ന് മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ തോമസ് മുത്തൂറ്റ് അഭിപ്രായപ്പെട്ടു.

ആഡംബര സമൃദ്ധവും സ്ഥലസൗകര്യമേറിയതുമായ  പുതിയ റേഞ്ച് റോവര്‍ വോഗ് പുതിയ യാത്രാനുഭൂതിയാണു സമ്മാനിക്കുകയെന്നും അദ്ദേഹം വിലയിരുത്തി.

ടാറ്റാ മോട്ടോഴ്‌സിന്റെ ഉടമസ്ഥതയിലുള്ള റേഞ്ച് റോവറിന്റെ പുത്തന്‍ മോഡലായ വോഗിന് ഭാരം കുറഞ്ഞ അലുമിനിയം നിര്‍മിത ബോഡിയുമായി പുറത്തെത്തുന്ന ലോകത്തിലെ തന്നെ ആദ്യ എസ്.യു.വി എന്ന അവകാശവാദവുമുണഅട്.

നാല്പത് വര്‍ഷം മുമ്പ് ലാന്‍ഡ് റോവര്‍ അവതരിപ്പിച്ച റേഞ്ച് റോവറില്‍ നടപ്പാക്കിയ നിരന്തര പരിഷ്‌കാരങ്ങളുടെ തുടര്‍ച്ചയായാണ് നാലാം തലമുറയില്‍പെട്ട റേഞ്ച് റോവര്‍ വോഗ് യാഥാര്‍ഥ്യമാക്കിയിരിക്കുന്നത്.