2013 മോഡല്‍ റേഞ്ച് റോവറിന്റെ പുതിയ അടിസ്ഥാന വകഭേദം ഇന്ത്യന്‍ വിപണിയിലെത്തി.

ജാഗ്വാറിന്റെ എക്‌സ് എഫ് , എക്‌സ് ജെ എന്നീ ആഡംബര സെഡാനുകളില്‍ ഉപയോഗിക്കുന്നതരം 255 ബിഎച്ച്പി  600 എന്‍എം ശേഷിയുള്ള മൂന്നു ലീറ്റര്‍ , ആറു സിലിണ്ടര്‍ ( വി 6 ) ഡീസല്‍ എന്‍ജിനാണിതിന്.

നാലു വീല്‍ െ്രെഡവുള്ള ഭീമന്‍ എസ്.യു.വിയ്ക്ക് എട്ടു സ്പീഡ് ഓട്ടോമാറ്റിക്കാണ് ഗീയര്‍ ബോക്‌സ്. മണിക്കൂറില്‍ 210 കിമീ പരമാവധി വേഗമുള്ള എസ്.യു.വിയ്ക്ക് 100 കിമീ വേഗമെടുക്കാന്‍ വേണ്ടത് 7.9 സെക്കന്‍ഡ്.

ലീറ്ററിനു ശരാശരി 7.5 കിമീ മൈലേജ് ലഭിക്കും.രണ്ടു വേരിയന്റുകളുണ്ട് . മുംബൈയിലെ എക്‌സ് ഷോറൂം വില : എച്ച്എസ്ഇ  1.44 കോടി രൂപ , വോഗ്  1.64 ലക്ഷം രൂപ.

ഇതു വരെ 4.4 ലീറ്റര്‍  വി 8  ടര്‍ബോ ഡീസല്‍ ( 333.4 ബിഎച്ച്പി  700 എന്‍എം), 5.0 ലീറ്റര്‍ സൂപ്പര്‍ ചാര്‍ജ്ഡ് വി 8 പെട്രോള്‍ ( 503 ബിഎച്ച്പി  625 എന്‍എം) എന്നീ എന്‍ജിനുകളാണ് റേഞ്ച് റോവറിനു ലഭ്യമായിരുന്നത്. ഇവയ്ക്കും എട്ടു സ്പീഡ് ഓട്ടോമാറ്റിക് ഗീയര്‍ ബോക്‌സാണ്.

Autobeatz