ന്യൂദല്‍ഹി: നടപ്പു വര്‍ഷത്തെ മൊത്തം ആഭ്യന്തര ഉത്പാദനം ബജറ്റില്‍ പ്രതീക്ഷിച്ചതിലും കുറവായിരിക്കുമെന്ന് പ്രധാനമന്ത്രിയുടെ സാമ്പത്തികകാര്യ ഉപദേശക സമിതി ചെയര്‍മാന്‍ സി. രംഗരാജന്‍. കഴിഞ്ഞ വര്‍ഷം നേടിയ 8.4 ശതമാനം വളര്‍ച്ചയ്ക്കും താഴെയായിരിക്കും ഇതെന്നും അദ്ദേഹം വ്യക്തമാക്കി.

ഉയര്‍ന്ന പലിശ നിരക്കും ആഗോള സാമ്പത്തിക രംഗത്തെ പ്രശ്‌നങ്ങളുമാണ് വളര്‍ച്ച കുറയാന്‍ കാരണമെന്ന് രംഗനാഥന്‍ വ്യക്തമാക്കി. എന്നാല്‍ കാര്‍ഷിക മേഖലയിലും നിര്‍മ്മാണ മേഖലയിലെയും പ്രതീക്ഷിച്ചിരുന്നതിലും കൂടുതല്‍ വളര്‍ച്ച കൈവരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നടപ്പു വര്‍ഷം രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച 7.1 ശതമാനമായിരിക്കുമെന്നും രംഗനാഥന്‍ സൂചിപ്പിച്ചു. ആഗോള സാമ്പത്തിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായാല്‍ അടുത്ത സാമ്പത്തിക വര്‍ഷം 8 ശതമാനം വളര്‍ച്ച വരെയുണ്ടാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

Malayalam News

Kerala News In English