കൊച്ചി: കെ മുരളീധരനെ കോണ്‍ഗ്രസിലേക്ക് തിരിച്ചെടുക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല. ആരുടേയും കോണ്‍ഗ്രസ് പ്രവേശനം തടയാന്‍ ആര്‍ക്കും തടയാന്‍ കഴിയില്ലെന്നും ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ രമേശ് ചെന്നിത്തല വ്യക്തമാക്കി.

പഞ്ചായത്ത തിരഞ്ഞെടുപ്പിലെ മുരളീധരന്റെ നിലപാട് സ്വാഗതാര്‍ഹമാണ്. മുരളീധരനുമായി തനിക്ക് വ്യക്തിപരമായി എതിര്‍പ്പില്ല. അദ്ദേഹം കോണ്‍ഗ്രസിലേക്ക് വരുന്നതില്‍ തനിക്ക് എതിര്‍പ്പില്ല. ഇനി ഹൈക്കമാന്‍ഡാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്നും ചെന്നിത്തല പറഞ്ഞു.

Subscribe Us:

ചെന്നിത്തലയുടെ പുതിയ പ്രസ്താവനയോടെ കോണ്‍ഗ്രസിലേക്ക് തിരിച്ചുവരാമെന്ന മുരളിയുടെ പ്രതീക്ഷകള്‍ വര്‍ധിച്ചിട്ടുണ്ട്. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായി മുരളീധര വിഭാഗം പ്രവര്‍ത്തിച്ചിരുന്നു. രമേശ് ചെന്നിത്തല പച്ചക്കൊടി കാണിച്ചതോടെ ഇനി ഹൈക്കമാന്‍ഡും മുരളിക്ക് അനുകൂല തീരുമാനമെടുക്കുമെന്നാണ് സൂചന.