ഷിക്കാഗോ: ഭീകരവാദക്കേസില്‍ അമേരിക്കയില്‍ പിടയിലായ തഹാവൂര്‍ ഹുസൈന്‍ റാണയുടെ ജാമ്യാപേക്ഷ ഷിക്കാഗോ കോടതി വീണ്ടും തള്ളി. നേരത്തെ പല തവണ റാണെ ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും കോടതി തള്ളുകയായിരുന്നു.

ഭീകരാക്രമണ പദ്ധതി ആസൂത്രണം ചെയ്ത കേസില്‍ കഴിഞ്ഞ ഒക്ടോബറിലാണ് റാണയും ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയും എഫ് ബി ഐയുടെ പിടിയിലായത്.